ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജനുവരി 11-ന് ആരംഭിക്കാനിരിക്കെ, ഡൽഹി ടീമിനായി വിജയ് ഹസാരെ ട്രോഫിയിലെ അവസാന മത്സരത്തിൽ കളിക്കില്ലെന്ന് വിരാട് കോഹ്‌ലി അറിയിച്ചു. റെയിൽവേസിനെതിരായ മത്സരത്തിൽ നിന്നാണ് താരം വിട്ടുനിൽക്കുന്നത്.
ചൊവ്വാഴ്ച നടക്കുന്ന റെയിൽവേസിനെതിരായ മത്സരത്തിൽ കോഹ്‌ലി ലഭ്യമാകില്ലെന്ന് ഡൽഹി കോച്ച് സരൺദീപ് സിംഗ് സ്ഥിരീകരിച്ചു. നേരത്തെ ഡൽഹിക്കായി മൂന്ന് മത്സരങ്ങളിൽ കളിക്കാൻ താരം സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ 131 റൺസും ഗുജറാത്തിനെതിരെ 77 റൺസും നേടി കോഹ്‌ലി മികച്ച ഫോമിലായിരുന്നു
ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ജനുവരി 8-ന് വഡോദരയിൽ ഒത്തുചേരും. അതിന് മുന്നോടിയായി കൂടുതൽ പരിശീലനം നടത്തുന്നതിനും വിശ്രമത്തിനുമാണ് താരം മുൻഗണന നൽകുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 25 റൺസ് കൂടി നേടാൻ കഴിഞ്ഞാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി കോഹ്‌ലി മാറും. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്താനും താരത്തിന് സാധിക്കും.













Discussion about this post