കേരളത്തിന്റെ വെടിക്കെട്ട് താരം വിഷ്ണു വിനോദിന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് വിജയ് ഹസാരെ ട്രോഫി. ഇന്ന് നടന്ന മത്സരത്തിൽ പോണ്ടിച്ചേരി ഉയർത്തിയ 248 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ വെറും 84 പന്തിൽ നിന്ന് പുറത്താകാതെ 162 റൺസാണ് വിഷ്ണു അടിച്ചുകൂട്ടിയത്. താരത്തിന്റെ മികവിൽ കേരളം 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
വെറും 84 പന്തുകൾ നേരിട്ട വിഷ്ണു 14 സിക്സറുകളും 13 ഫോറുകളുമാണ് പറത്തിയത്. മൈതാനത്തിന്റെ നാലുപാടും പന്ത് പായിച്ച താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 190-ന് മുകളിലായിരുന്നു. 248 റൺസ് എന്ന ഭേദപ്പെട്ട സ്കോർ പിന്തുടരുമ്പോൾ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്ത വിഷ്ണു ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഐപിഎൽ 2026-ന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് ആരാധകർക്ക് വലിയ ആവേശമാണ് വിഷ്ണുവിന്റെ ഈ ഫോം നൽകുന്നത്. ലേലത്തിന് പിന്നാലെ താരം മികച്ച ഫോമിലാണെന്നത് ടീമിന് വലിയ മുതൽക്കൂട്ടാകും.













Discussion about this post