കമൽ സംവിധാനം ചെയ്ത ദിലീപ് – മഞ്ജു വാര്യർ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഈ പുഴയും കടന്ന്. അമ്മയില്ലാത്ത മൂന്ന് പെൺകുട്ടികളുടെയും (അശ്വതി, ആരതി, അഞ്ജലി) അവരുടെ മുത്തശ്ശിയുടെയും ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. മൂന്നാമത്തെ മകളായ അഞ്ജലിയും (മഞ്ജു വാര്യർ) അയൽവാസിയായ ഗോപിയും (ദിലീപ്) പ്രണയത്തിലാകുന്നു. എന്നാൽ തന്റെ രണ്ട് ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞാൽ മാത്രമേ താൻ വിവാഹത്തിന് സമ്മതിക്കൂ എന്ന് അഞ്ജലി പറയുന്നു. അവരുടെ വിവാഹം നടത്താൻ ഗോപി നടത്തുന്ന ത്യാഗങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ജോൺസൻ – ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകൾ എല്ലാം ഇന്നും ജനമനസുകളിൽ നിൽക്കുന്നതാണ്. ചിത്രത്തിലെ പാട്ടെഴുതാൻ ഗിരീഷ് പുത്തഞ്ചേരിയെ വിളിക്കുമ്പോൾ തന്റെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഒറ്റ പാട്ടോടെ അത് മാറിയെന്നും കമൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഗിരീഷ് കൂടി ഭാഗമായ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ:
” ഗിരീഷിനെ പാട്ടെഴുതാൻ വിളിക്കുമ്പോൾ സംശയങ്ങൾ ആയിരുന്നു മുഴുവൻ. നമ്മൾ ഒരു കാര്യം പറഞ്ഞ് കൊടുത്താൽ ഇയാൾ അതിൽ പദങ്ങൾ കൊണ്ട് എന്തൊക്കെ ചെയ്യും എന്ന കാര്യത്തിൽ ആയിരുന്നു പേടി. അതിനാൽ കുറ്റം കണ്ടുപിടിക്കാൻ ഞാൻ ഭൂതക്കണ്ണാടിയുമായി ഇരുന്നു. എന്നാൽ ചിത്രത്തിലെ ദേവകന്യക സൂര്യതമ്പുരു” എന്ന പാട്ടിലെ
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു..
അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻപാടം കൊയ്യുന്നു..
വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു..
നന്മ മാത്രമളക്കുന്നു..
ഇതിലെ ” നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു നന്മ മാത്രമളക്കുന്നു” എന്ന ഭാഗത്ത് അയാൾ എന്നെ ഫ്ലാറ്റാക്കി കളഞ്ഞു. അത് കേട്ടപ്പോൾ ഞാൻ അയാളെ കെട്ടിപിടിച്ചു. കാരണം ചിത്രത്തിന്റെ മുഴുവൻ തീമും ആ ഒറ്റ പാട്ടിൽ അയാൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അളക്കുവാൻ കോലില്ലാത്ത മനുഷ്യൻ ആണല്ലോ ഗിരീഷ് പുത്തഞ്ചേരി













Discussion about this post