സാന്‍ഫ്രാന്‍സിസ്കോ: പാകിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേര്‍ ആക്രമണത്തിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് സെഫ്റ്റി ചെക്ക് നിര്‍ദ്ദേശം നല്‍കിയത്. ആളുകളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു നിര്‍ദ്ദേശം.നിര്‍ദ്ദേശം ലാഹോറിലെ ആക്രമത്തെ കുറിച്ചറിയാത്ത ആളുകള്‍ക്ക് ലഭിച്ചത് പരിഭ്രാന്തിയുണ്ടിക്കി.ഇത് ഫെയ്സ്ബുക്കിനെതിരായി ആരോപണമുസര്ന്ന പശ്ചാത്തലത്തില്‍ ഫെയ്സ് ബുക്ക് മാപ്പു പറഞ്ഞു. ലാഹോറിലുള്ളവര്ക്ക് തങ്ങള്‍ സുരക്ഷിതരാണെന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാനുള്ള മാര്‍ഗമായാണ് അറിയിപ്പിനെ കണ്ടതെന്നു ഫെയ്സ് ബുക്ക് വിശദീകരിച്ചു.
ലാഹോറിലെ ഉപയോക്താക്കളെ മാത്രം ഉദ്ദേശിച്ചായിരുന്നു ഫെയ്സ്ബുക്ക് നിര്‍ദ്ദേശം നല്‍കിയത്. പക്ഷേ ലാഹോറിലെ സ്ഫോടനത്തെ കുറിച്ചറിയാത്ത ലക്ഷക്കണക്കിന് ആളുകളിലേക്കാണ് സന്ദേശം എത്തിയത്. ഇത് ലോക വ്യാപകമായി പരിഭ്രാന്തി സൃഷ്ടിച്ചു. മുന്‍പ് ആക്രമണങ്ങള്‍ നടന്ന പാരീസ്, ബ്രസല്‍സ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കു നിങ്ങള്‍ സുരക്ഷിതരാണോ എന്ന ചോദ്യം ലഭിച്ചതു കൂടുതല്‍ പരിഭ്രാന്തിയുണ്ടാക്കി. 2014 ലാണ് ഫെയ്സ് ബുക്ക് സേഫ്റ്റി ചെക്ക് ആവിഷ്കരിച്ചത്.
Discussion about this post