ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ആറാം തമ്പുരാൻ സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. ജഗന്നാഥൻ എന്ന മാസ് കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ സംഭാഷണങ്ങളും മോഹൻലാലിന്റെ ചിത്രത്തിലെ ഗെറ്റപ്പുകളും എല്ലാം വെറൈറ്റി ആയിരുന്നു.
മുംബൈയിൽ സുഹൃത്ത് നന്ദകുമാറിന്റെ സഹായിയായി അയാളുടെ പ്രശ്ങ്ങളിൽ ഇടപെടുന്ന ജഗൻ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ കണിമംഗലം കോവിലകം വാങ്ങുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് ജഗൻ മുംബൈയിൽ ഏവർക്കും പേടിസ്വപ്നമായത്, എന്തായിരുന്നു അയാളുടെ ഭൂതകാലം എന്നിവ കാണിക്കാൻ ചില സംഭാഷണങ്ങൾ സംവിധായകൻ ഒരുക്കുന്നുണ്ട്. ചിത്രത്തിലെ ” ഹരിമുരളീരവം” എന്ന ഗാനത്തിൽ ചില സീനിൽ അവയിൽ ചിലത് നമുക്ക് കാണാൻ സാധിക്കും.
മലയാള ചലച്ചിത്ര സംഗീതത്തിലെ ഏറ്റവും ഐതിഹാസികമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് രവീന്ദ്രൻ മാസ്റ്ററും – ഗിരീഷ് പുത്തഞ്ചേരിയും ചേർന്നാണ് ഇതിലെ ഹരിമുരളീരവം എന്ന പാട്ടൊരുക്കിയത്. മലയാളത്തിലെ ഏറ്റവും മികച്ച ശാസ്ത്രീയ സിനിമാ ഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ പാട്ടിന്റെ പിറവിയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി ഇങ്ങനെ പറഞ്ഞു:
“ആറാം തമ്പുരാൻ സിനിമക്ക് വേണ്ടി പാട്ടൊരുക്കാൻ ഞങ്ങൾ ഹോട്ടലിൽ താമസിക്കുന്നു. ഞാനും രവീന്ദ്രൻ മാസ്റ്ററും രാത്രി ചെറുതായിട്ട് ഒന്ന് മിനുങ്ങി. അതുകൊണ്ട് പാട്ടൊന്നും റെഡി ആയില്ല . രാവിലെ പ്രൊഡക്ഷൻ എക്സികുട്ടീവ് വന്നു. പെട്ടെന്ന് ആണ് പാടുണ്ടാക്കിയില്ല എന്ന് ഓർത്തത്. എന്തായാലും വണ്ടിയിൽ കയറി, അപ്പോൾ ഭയമായി. സിനിമയുടെ പൂജയായതുകൊണ്ട് ഒരുപാട് പ്രമുഖരായിട്ടുള്ള ആളുകൾ വരുന്നുണ്ട്. അതിനാൽ പാട്ട് ആയിട്ടില്ലെങ്കിൽ ശരിയാകില്ല. രണ്ടാളും കുറെ സമയം അങ്ങോട്ടും ഇങ്ങോട്ടും, വരിയുണ്ടക്ക് പാട്ടുണ്ടാക്ക് എന്നൊക്കെ പറഞ്ഞു. എന്തായാലും ആ കാറിൽ പോകുന്ന വഴി വണ്ടി ഇടക്ക് വെച്ച് ഞങ്ങൾ നിർത്തി. എന്നിട്ട് ഈ പാട്ട് ഉണ്ടാക്കി, വരിയാണോ പാട്ടാണോ ആദ്യം പിറന്നത് എന്ന് ഇന്നും അറിയില്ല .”
ഇവർ തമ്മിൽ കേവലം പ്രൊഫഷണൽ ബന്ധമായിരുന്നില്ല, മറിച്ച് ജേഷ്ഠ സഹോദരന്മാരെപ്പോലെയുള്ള ആത്മബന്ധമായിരുന്നു.













Discussion about this post