മലപ്പുറം; 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3വരെ മലപ്പുറം തിരുനാവായ ത്രിമൂർത്തി സ്നാനഘട്ടിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിലെ അതിവിശേഷങ്ങളായ പൂജാദി ഹോമങ്ങൾക്ക് ആവശ്യമായ കലശം കുടങ്ങൾ കുംഭാര സഭ മഹാമാഘം സംഘാടക സമിതിക്ക് കൈമാറും.
തിരുനാവായ മഹാമാഘ സംഘാടക സമിതി ഓഫീസിൽ വെച്ച് കുംഭാരസഭ മലപ്പുറം ജില്ലാ പ്രസിഡന്റ്
പ്രകാശൻ ചെയർമാൻ എ കെ സുധീർ നമ്പൂതിരിക്ക് കലശ കുടത്തിന്റെ സാമ്പിൾ കൈമാറി. ചടങ്ങിൽ കുംഭമേള ക്രിയാകർമ്മവിതാനങ്ങളുടെ മുഖ്യ സംയോജകൻ സ്വാമി അഭിനവ ബാലാനന്ദ ഭൈരവ ,വർക്കിംഗ് പ്രസിഡന്റ് സി പി രാജൻ, വൈസ്പ്രസിഡന്റ് ശശീധരൻ കുറ്റിപ്പുറം, ദിനേശ് പൊതുവാൾ എന്നിവർ പങ്കെടുത്തു.
ഭാരതത്തിലെ മുഴുവൻ സംന്യാസി പരമ്പരകളുടേയും അനുഗ്രഹാശിസ്സുകളോടെ, കേരളത്തിലെ മുഴുവൻ ഹിന്ദുസമാജത്തിൻ്റെയും പങ്കാളിത്തത്തോടും കൂടി മലപ്പുറം തിരുനാവായ മണപ്പുറത്ത് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ കേരളത്തിലെ ഏക നദീ ഉത്സവമായ മഹാമാഘ മഹോത്സവം കേരളത്തിന്റെ കുംഭമേളയായി പംച് ദശനാം ജൂനാ അഖാഡയുടെ നേതൃത്വത്തിൽ ആഘോഷിക്കുകയാണ്. കേരളത്തിലും പുറത്തുമുള്ള വിവിധ ഹൈന്ദവ സനാതന, സമുദായിക സംഘടനകൾ ഇതിനോടകം കുംഭമേളയുടെ വിജയത്തിനായി മുന്നോട്ട് വന്നു കഴിഞ്ഞു.













Discussion about this post