ദമാസ്ക്സ് : സിറിയയിൽ വീണ്ടും യുഎസ് വ്യോമാക്രമണം. കഴിഞ്ഞ ഡിസംബറിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയായ ഓപ്പറേഷൻ ഹോക്കി സ്ട്രൈക്കിലെ മൂന്നാമത്തെ ആക്രമണമാണിത്. ഏറ്റവും പുതിയ ആക്രമണത്തിൽ ഐസിസ് ബന്ധമുള്ള അൽ-ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.
ഡിസംബറിൽ യുഎസ് സൈനികരെയും ഒരു ദ്വിഭാഷിയെയും കൊലപ്പെടുത്തിയ ആക്രമണവുമായി ബന്ധമുള്ള തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഡിസംബർ മധ്യത്തിൽ അമേരിക്കൻ, സിറിയൻ ഉദ്യോഗസ്ഥരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഐസിസ് തോക്കുധാരിയുമായി നേരിട്ട് ബന്ധമുള്ള ബിലാൽ ഹസൻ അൽ-ജാസിം ഒരു ദിവസം മുമ്പ് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇപ്പോൾ വിവരം പങ്കുവെച്ചിരിക്കുന്നത്. ഡിസംബറിൽ യുഎസ് സൈന്യം പ്രതികാര നടപടി ആരംഭിച്ചതിനുശേഷം യുഎസ് സേനയും അവരുടെ പങ്കാളികളും 100-ലധികം ഐഎസ്‌ഐഎൽ ഇൻഫ്രാസ്ട്രക്ചർ, ആയുധ കേന്ദ്രങ്ങൾ ആക്രമിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.











Discussion about this post