കൊച്ചി: ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി ഗായിക പി.സുശീലയ്ക്ക്. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് സുശീല മറികടന്നത്.ആറു പതിറ്റാണ്ടിനിടയില്‍ മലയാളം, ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, സിംഹളീസ് ഭാഷകളിലായി 17,695 പാട്ടുകളാണ് പി.സുശീല പാടിയിട്ടുള്ളത്.
ആന്ധ്രപ്രദേശ് സ്വദേശിനിയാണ് സുശീല. അഞ്ചു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടു വട്ടം കേരള സംസ്ഥാന പുരസ്കാരവും നേടി. പാട്ടു പാടിയുറക്കാം എന്ന ഗാനം പാടി സീതയെന്ന സിനിമയിലൂടെയാണ് സുശീലയുടെ മലയാളത്തിലെ അരങ്ങേറ്റം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാടിയിരിക്കുന്നത് യേശുദാസിനൊപ്പം തന്നെ. 2003ല്‍ റിലീസ് ചെയ്ത അമ്മക്കിളിക്കൂടാണ് അവസാനം പാടിയ മലയാളം സിനിമ.
അഞ്ച് ദേശീയ അവാര്‍ഡുകള്‍,വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2008 ല്‍ പത്മഭൂഷന്‍ നല്കി രാജ്യം ആദരിച്ചു.
Discussion about this post