Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹിന്ദു വ്യാപാരിയെ വെട്ടിക്കൊന്നു; എല്ലാവരും ‘ഒന്നാംതരം പൗരന്മാരെന്ന്’ ജമാഅത്തെ ഇസ്‌ലാമി! 

by Brave India Desk
Feb 11, 2026, 07:45 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വീണ്ടും ഹിന്ദു വേട്ട. മൈമൻസിംഗിൽ ഹിന്ദു വ്യാപാരിയായ സുസെൻ ചന്ദ്ര സർക്കാരിനെ (62) കടയ്ക്കുള്ളിൽ കയറി അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നു. ഫെബ്രുവരി 12-ന് നടക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നത് ഭാരതത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ, എല്ലാവരും രാജ്യത്തെ ‘ഒന്നാംതരം പൗരന്മാരാണെന്നും’ ഇവിടെ ന്യൂനപക്ഷങ്ങൾ ഇല്ലെന്നുമുള്ള വിചിത്ര വാദവുമായി ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാൻ രംഗത്തെത്തി.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ബംഗ്ലാദേശിൽ അരങ്ങേറുന്ന ആസൂത്രിത ഹിന്ദു വേട്ടയുടെ ഒടുവിലത്തെ ഇരയാണ് സുസെൻ ചന്ദ്ര സർക്കാർ. തിങ്കളാഴ്ച രാത്രി മൈമൻസിംഗിലെ തൃഷാൽ ഉപജിലയിലുള്ള തന്റെ അരിപ്പൊടി മില്ലിനുള്ളിൽ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അക്രമികൾ വെട്ടിക്കൊന്ന ശേഷം കടയുടെ ഷട്ടർ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം ബംഗ്ലാദേശിൽ 15-ലധികം ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്.

Stories you may like

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം നടക്കുമ്പോഴും രാജ്യത്ത് എല്ലാവരും തുല്യരാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഷഫീഖുർ റഹ്മാൻ പറയുന്നത്. “ബംഗ്ലാദേശിൽ രണ്ടാംതരം പൗരന്മാരില്ല, എല്ലാവരും ഒന്നാംതരം പൗരന്മാരാണ്. ജമാഅത്ത് അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കും,” അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹിന്ദു വ്യാപാരി കൊല്ലപ്പെട്ടത് ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.

ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ ഭാരതം കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം വ്യക്തിപരമായ ശത്രുതയുടെ പേരിൽ നടക്കുന്ന അക്രമങ്ങളാണെന്ന് പറഞ്ഞ് സംഭവങ്ങളെ ലഘൂകരിക്കാനുള്ള മുഹമ്മദ് യൂനസ് സർക്കാരിന്റെ നീക്കത്തെ ഭാരതം നേരത്തെ വിമർശിച്ചിരുന്നു. ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ 2,000-ലധികം വർഗ്ഗീയ അതിക്രമങ്ങളാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 51-ലധികം ഹിന്ദു വിരുദ്ധ അക്രമങ്ങൾ നടന്നതായി മനുഷ്യാവകാശ സംഘടനയായ ബിഎച്ച്ബിസിയുസി (BHBCUC) റിപ്പോർട്ട് ചെയ്യുന്നു. ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുന്നതും വീടുകൾക്ക് തീയിടുന്നതും നിത്യസംഭവമായി മാറുകയാണ്.

Tags: bangladeshBangladesh Jamaat leaderJamaat leader
Share
Tweet
SendShare

Latest stories from this section

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

Latest News

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies