Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

by Brave India Desk
Jul 21, 2026, 02:36 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ വമ്പൻ സെമി ഫൈനൽ പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ബ്രിട്ടനുമായുള്ള ചരിത്രപരമായ രാഷ്ട്രീയവൈരം ഓർമ്മിപ്പിച്ച് ഫോക്‌ലൻഡ് ദ്വീപ് തർക്കം സൂചിപ്പിക്കുന്ന ബാനർ ഉയർത്തിയ അർജന്റീന താരങ്ങൾക്കെതിരെ കടുത്ത നടപടിക്ക് നീക്കം. കനത്ത വിവാദമായി മാറിയ ഈ സംഭവത്തിൽ ബാനർ ഉയർത്തിയ പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത കൂടുതൽ.

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധക്കോട്ടയായ ലിസാൻഡ്രോ, ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ, ടോട്ടനത്തിന്റെ കരുത്തനായ റൊമേറോ എന്നിവരുടെ വിസ റദ്ദാക്കപ്പെട്ടാൽ ഇംഗ്ലണ്ടിൽ താരങ്ങൾക്ക് അടുത്ത സീസണിൽ കളിക്കാനാകാത്ത സാഹചര്യം വരും. ഇത് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വമ്പൻ തിരിച്ചടിയാകും സമ്മാനിക്കുക. നിലവിൽ എക്‌സ്പ്രസ്സ് യു.കെയാണ് ഈ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്. എങ്കിലും ഒരു ബാനർ ഉയർത്തിയതിന്റെ പേരിൽ മാത്രം ഇത്രയും പ്രശസ്തരായ കളിക്കാരുടെ വിസ റദ്ദാക്കുന്നത് നിയമപരമായി അത്ര എളുപ്പമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

Stories you may like

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തുവിട്ടതിന് പിന്നാലെ അർജന്റീന കളിക്കാർ മൈതാനത്ത് നടത്തിയ അത്യന്തം നാടകീയമായ ആഘോഷമാണ് വലിയ നയതന്ത്ര-കായിക തർക്കങ്ങൾക്ക് വഴിതുറന്നത്. ഫുട്ബോൾ മൈതാനത്ത് രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയ അർജന്റീനയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബ്രിട്ടൻ ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഗാലറിയിൽനിന്ന് ആരാധകർ കൈമാറിയ ബാനർ വാങ്ങി മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസൊയും ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയും മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.

താരങ്ങൾ ഒരുമിച്ച് ഗാലറിയെ അഭിവാദ്യം ചെയ്യുമ്പോൾ ഉയർത്തിപ്പിടിച്ച ഈ ബാനറിൽ ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ അഥവാ ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ് എന്നാണ് സ്പാനിഷിൽ എഴുതിയിരുന്നത്. കളിക്കാരുടെ ജേഴ്‌സിയിലോ മറ്റ് വസ്തുക്കളിലോ രാഷ്ട്രീയവും മതപരവുമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ പാടില്ലെന്ന ഫിഫയുടെ കർശന നിയമം ലംഘിച്ചതിനാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ അർജന്റീനയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതും നിലവിൽ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ളതുമായ ഫോക്‌ലൻഡ് ദ്വീപിന്റെ പരമാധികാരത്തെ ചൊല്ലി 1982-ൽ ഇരുരാജ്യങ്ങളും തമ്മിൽ 74 ദിവസം നീണ്ട കടുത്ത യുദ്ധം നടക്കുകയും ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. യുദ്ധത്തിൽ അർജന്റീന പരാജയപ്പെട്ടെങ്കിലും ഈ മുറിവ് ഇന്നും ഫുട്ബോൾ മൈതാനങ്ങളിൽ കനലായി അവശേഷിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ലോർഡ്സിലെ ഈ പുതിയ വിവാദം.

Tags: FIFA World Cup 2026ARGENTINA VS ENGLAND
Share
Tweet
SendShare

Latest stories from this section

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

Latest News

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

കശ്മീരും ലഡാക്കും കൃത്യമായി അടയാളപ്പെടുത്തണം! ഭൂപടം തിരുത്തിയാലും അതിർത്തികളിൽ തൊട്ടുകളിക്കേണ്ട!’; ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

കശ്മീരും ലഡാക്കും കൃത്യമായി അടയാളപ്പെടുത്തണം! ഭൂപടം തിരുത്തിയാലും അതിർത്തികളിൽ തൊട്ടുകളിക്കേണ്ട!’; ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies