കൊച്ചി: മാധ്യമങ്ങള്‍ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്.ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കമ്മീഷന് ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം എക്സിറ്റ് പോളുകള്‍ക്കു നിരോധനമുണ്ടെന്നും കമ്മീഷന് അറിയിച്ചു. സര്‍വ്വെ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അടുത്തകാലത്ത് പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ ചോദ്യം ചെയ്ത് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന് നിലപാട് അറിയിച്ചത്.
Discussion about this post