Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

by Brave India Desk
Apr 8, 2026, 05:12 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

മൈതാനത്തെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, തന്റെ വലിയ മനസ്സു കൊണ്ടും ആരാധകരുടെ പ്രിയങ്കരനായി മാറുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സെൽഫി എടുക്കാൻ എത്തിയ ആരാധകന്റെ ഫോണിന്റെ അവസ്ഥ കണ്ടപ്പോൾ പകരം പുതിയ ഫോൺ സമ്മാനിച്ച സഞ്ജുവിന്റെ പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി. സബരീഷിനാണ് സഞ്ജുവിൽ നിന്ന് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

ഇന്നലെ വൈകുന്നേരം 5:30-ഓടെ പാലക്കാട് പുഞ്ചപ്പാടം ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം നടന്നത്. സബരീഷും സുഹൃത്തുക്കളും പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും സഞ്ജു സാംസണിന്റെയും കടുത്ത ആരാധകനായ സബരീഷ് മഞ്ഞ ജേഴ്സി ധരിച്ച് കയ്യിൽ ബാറ്റുമായാണ് നിന്നിരുന്നത്. ആ സമയത്താണ് ഒരു കറുത്ത റേഞ്ച് റോവർ കാർ അവിടെ നിർത്തിയിരിക്കുന്നത് സബരീഷ് ശ്രദ്ധിച്ചത്. കാറിനടുത്ത് നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന സഞ്ജുവിനെ കണ്ട് സബരീഷ് അത്ഭുതപ്പെട്ടു.

Stories you may like

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

സഞ്ജുവിനടുത്തേക്ക് ചെന്ന് സബരീഷ് ഒരു സെൽഫി വേണമെന്ന് ആവശ്യപ്പെട്ടു. ഒട്ടും മടി കൂടാതെ സഞ്ജു സമ്മതിച്ചു. എന്നാൽ സെൽഫി എടുത്തപ്പോൾ സബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയതിനാൽ ചിത്രം തെളിഞ്ഞില്ല. ഇത് ശ്രദ്ധയിൽപ്പെട്ട സഞ്ജു ഉടൻ തന്നെ തന്റെ കാറിൽ ഉണ്ടായിരുന്ന ഒരു പുതിയ മൊബൈൽ ഫോൺ പുറത്തെടുത്തു. “നിന്റെ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് കേടുപാടുണ്ട്, അതുകൊണ്ട് ഈ ഫോൺ നീ വെച്ചോ” – എന്ന് പറഞ്ഞ് സഞ്ജു ആ ഫോൺ സബരീഷിന് കൈമാറി.

ഫോൺ സമ്മാനിച്ചതിന് ശേഷം ക്രിക്കറ്റ് കളി നന്നായി തുടരണമെന്ന് സബരീഷിനോട് ഉപദേശിച്ച ശേഷമാണ് സഞ്ജു അവിടെ നിന്ന് മടങ്ങിയത്. ഐപിഎല്ലിൽ ടിവിയിൽ മാത്രം കണ്ടിട്ടുള്ള പ്രിയ താരം നേരിട്ട് വന്ന് സമ്മാനം നൽകിയതിന്റെ ആവേശത്തിലാണ് സബരീഷും സുഹൃത്തുക്കളും.

Tags: sanju samsonCSKipl 2026
ShareTweetSendShare

Latest stories from this section

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ;  ആ ‘മഹാ ചൂതാട്ടം’

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ; ആ ‘മഹാ ചൂതാട്ടം’

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies