Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

by Brave India Desk
Apr 16, 2026, 11:11 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കും ചേരിതിരിഞ്ഞുള്ള പോരുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത്തരം ചർച്ചകൾ നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

ഉത്തരവാദിത്തപ്പെട്ടവർ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടാൻ പാടില്ലെന്നും അത് പാർട്ടിക്ക് ഗുണകരമാകില്ലെന്നും കെ. മുരളീധരൻ ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിലർ കലക്കാൻ വേണ്ടി നിൽക്കുകയാണെന്നും അങ്ങനെയുള്ളവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകും.

Stories you may like

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി ചേരിതിരിഞ്ഞ് നടക്കുന്ന അവകാശവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് അദ്ദേഹം മറുപടിയായി നൽകിയത്. “എല്ലാവരും ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിൾ ആയി നൃത്തം ചെയ്യരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഞാൻ എല്ലാവരേയും ഓർമ്മിപ്പിക്കുന്നു.” ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് വിജയത്തെ ചുരുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായിട്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഘടകകക്ഷികൾക്കടക്കം ഇതിൽ വലിയ പങ്കുണ്ട്. യുഡിഎഫിന്റെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിന് 22 സീറ്റ് വരെ കിട്ടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അവർക്കെല്ലാം പങ്കുള്ള ‘ടീം യുഡിഎഫ്’ ആയാണ് തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോൾ ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ നടക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ ഒരു നടപടിക്രമമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് പിന്നാലെയാണ് യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പിടിവലി ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കായി അണികളും ചില നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ ചേരിപ്പോര് അതിരുവിടുന്ന സാഹചര്യത്തിൽ, യുഡിഎഫിൽ ഉയരുന്ന മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി. കത്തു നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ. മുരളീധരന്റെ ഈ രൂക്ഷവിമർശനം.

Tags: cpmcongressk muralidharan
Share
Tweet
Send
Share

Latest stories from this section

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

Latest News

സെഞ്ചുറി സിക്സുകളിലേക്ക് ഇനി ദൂരം വെറും രണ്ട് ഹിറ്റുകൾ മാത്രം; വമ്പൻ റെക്കോർഡിന്റെ പടിവാതിലിൽ സഞ്ജു സാംസൺ

സെഞ്ചുറി സിക്സുകളിലേക്ക് ഇനി ദൂരം വെറും രണ്ട് ഹിറ്റുകൾ മാത്രം; വമ്പൻ റെക്കോർഡിന്റെ പടിവാതിലിൽ സഞ്ജു സാംസൺ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies