Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

by Brave India Desk
May 13, 2026, 02:52 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് പ്രായപൂർത്തിയായിരുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 40 വർഷങ്ങൾക്ക് മുൻപ് നടന്ന ഈ നിയമലംഘനത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടിയിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം 1966 മെയ് 25-നാണ് ഗണേഷ് കുമാറിന്റെ ജനനത്തീയതി. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13-നാണ്. ഇതനുസരിച്ച് ലൈസൻസ് കൈപ്പറ്റുമ്പോൾ ഗണേഷിന് 17 വയസ്സും എട്ട് മാസവും മാത്രമായിരുന്നു പ്രായം. ഗിയറുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 18 വയസ്സ് തികയണമെന്ന നിയമം നിലനിൽക്കെയാണ് അന്നത്തെ മന്ത്രിപുത്രനായിരുന്ന ഗണേഷിന് ലൈസൻസ് നൽകിയത്.

വർഷങ്ങൾക്ക് ശേഷം ലൈസൻസുകൾ ‘സാരഥി’ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്ന ഘട്ടത്തിലാണ് ഈ വൻ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും കാലം പല സാങ്കേതിക മാറ്റങ്ങൾ വന്നിട്ടും ഈ പിഴവ് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇത്രയും പഴയ കേസ് ആയതിനാലും നിയമപരമായ സങ്കീർണ്ണതകൾ ഉള്ളതിനാലുമാണ് വകുപ്പ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഇതിനുപുറമെ, ഗണേഷ് കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് ചേർത്തിരിക്കുന്നത് മാറ്റാനും വകുപ്പ് നടപടി തുടങ്ങി.

Stories you may like

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

ആധാറിലെ പേര് പ്രകാരം ലൈസൻസ് വിവരങ്ങൾ മാറ്റാനാണ് നിർദ്ദേശം. 2019-ൽ സാരഥി സോഫ്റ്റ്‌വെയർ വരുന്നതിന് മുൻപാണ് ലൈസൻസിൽ പേരിനൊപ്പം ഔദ്യോഗിക പദവി കൂടി കൂട്ടിച്ചേർത്തത്. നിലവിൽ 2028 ജൂലൈ 10 വരെയാണ് ഈ ലൈസൻസിന്റെ കാലാവധി. ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ഒരു മന്ത്രി തന്നെ പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് സ്വന്തമാക്കി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻ മന്ത്രിക്ക് നിയമം ബാധകമല്ലേ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നിയമോപദേശം ലഭിച്ചാലുടൻ ഈ വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Tags: ministerGANESH KUMAER
ShareTweetSendShare

Latest stories from this section

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

Latest News

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies