ദമാസ്കസ്: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ നടത്തിയ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ആലപ്പോ നഗരത്തില്‍ വിമതര്‍ നിരവധി തവണ മോട്ടോര്‍ ഷെല്‍ ആക്രമണം നടത്തിയതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അറിയിച്ചു. അതേസമയം, സിറിയന്‍ ഹെലിക്കോപ്റ്ററുകള്‍ ആലപ്പോയിലെ വിമത വിഭാഗക്കാരുടെ മേഖലയില്‍ പെട്രോള്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post