തിരുവനന്തപുരം : കേരളത്തിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡും കോഴിക്കോടും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ട സാഹചര്യത്തിലാണ് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അടിയന്തര അവധി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ബാധകമായിരിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കനത്ത മഴയിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ നിലനിൽക്കുന്നതിനാലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.








