Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

by Brave India Desk
Jun 12, 2026, 03:46 pm IST
in India
Share on FacebookTweetWhatsAppTelegram

അന്താരാഷ്ട്ര ചരക്കുകപ്പൽ പാതയായ ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് സേന നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നാമത്തെ കപ്പലിന് നേരെയും ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഡൽഹിയിലെ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന്റെ താല്കാലിക ചുമതലയുള്ള (ചാർജ് ഡി അഫയേഴ്സ്) ജെയ്‌സൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്നലെ 20 ഇന്ത്യൻ നാവികർ സഞ്ചരിച്ച ‘എംടി ജൽവീർ’ എന്ന ചരക്കുകപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ നേരിട്ട് വിളിച്ചുവരുത്തി ശക്തമായ ഭാഷയിൽ അതൃപ്തി രേഖപ്പെടുത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്കാസ്) നാഗരാജ് നായിഡുവാണ് യുഎസ് പ്രതിനിധിയെ വിളിപ്പിച്ചത്.

Stories you may like

മമത ബാനർജിക്കെതിരെ പുതിയ എഫ്‌ഐആർ ; നടപടി തിരഞ്ഞെടുപ്പ് കാലത്തെ വർഗീയ പരാമർശങ്ങളുടെ പേരിൽ

പത്രിക തള്ളിയെങ്കിൽ സമീപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെ; മീനാക്ഷി നടരാജന് സുപ്രീം കോടതിയിലും തിരിച്ചടി

ഇറാനിൽ നിന്നുള്ള എണ്ണക്കടത്ത് തടയാൻ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ചാണ് ഒമാൻ തീരത്ത് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച പലാവു പതാകയുള്ള ‘എംടി സെറ്റെബെല്ലോ’ എന്ന കപ്പലിന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഈ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ ഒമാൻ അധികൃതരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഇതിന് തൊട്ടുമുമ്പത്തെ ദിവസവും സമാനമായ രീതിയിൽ ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു എണ്ണക്കപ്പലിന് നേരെയും യുഎസ് സേന ആക്രമണം നടത്തിയിരുന്നു.

മേഖലയിൽ യുഎസ് നടത്തുന്ന കപ്പൽ വേട്ടയും സൈനിക നീക്കങ്ങളും അന്താരാഷ്ട്ര ജലപാതകളിലെ സുരക്ഷിതമായ ചരക്കുഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് ഇന്ത്യ വ്യക്തമാക്കി. സമാധാനപരമായ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അടിയന്തരമായി ചർച്ചകളിലൂടെ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ബാക്കി നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനുമുള്ള അടിയന്തര നടപടികൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Tags: india summons us diplomat
ShareTweetSendShare

Latest stories from this section

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

നരേന്ദ്ര മോദിക്ക് പ്രത്യേക ആദരവുമായി എൻഡിഎ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോർഡ് നേട്ടത്തിൽ ആഘോഷം

ഇന്ത്യയെ വിശ്വഗുരുവായി ലോകത്തിന്റെ നെറുകയിലെത്തിച്ച ആ 12 പ്രഖ്യാപനങ്ങൾ; നെഹ്‌റുവിന്റെ റെക്കോർഡും തകർത്ത് മോദി മുന്നോട്ട്, വരും വർഷങ്ങളിൽ വൻ വിപ്ലവം!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഇന്ത്യയുടെ ആണവായുധ ശേഖരം കുതിച്ചുയരുന്നു; ആണവക്കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന ഭീതിയിൽ പാകിസ്താൻ

വ്യൂസിന് വേണ്ടി എന്തും ചെയ്യും; പട്ന സ്റ്റേഷനിൽ വ്യാജ ടിടിഇ ആയി വന്ന് യാത്രക്കാരെ പിഴിഞ്ഞ് യുവാവ്; തട്ടിയത് 1200 രൂപ; കടുത്ത നടപടിയുമായി റെയിൽവേ

വ്യൂസിന് വേണ്ടി എന്തും ചെയ്യും; പട്ന സ്റ്റേഷനിൽ വ്യാജ ടിടിഇ ആയി വന്ന് യാത്രക്കാരെ പിഴിഞ്ഞ് യുവാവ്; തട്ടിയത് 1200 രൂപ; കടുത്ത നടപടിയുമായി റെയിൽവേ

Latest News

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

മമത ബാനർജിക്കെതിരെ പുതിയ എഫ്‌ഐആർ ; നടപടി തിരഞ്ഞെടുപ്പ് കാലത്തെ വർഗീയ പരാമർശങ്ങളുടെ പേരിൽ

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

100 വർഷം മുൻപ് ലോകം തള്ളിക്കളഞ്ഞു, ഇന്ന് പനിക്കാർ തേടിയെത്തും:ആരാണ് യഥാർത്ഥത്തിൽ പാരാസിറ്റാമോൾ

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies