Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘കശ്മീർ നിന്റെ തന്തയുടെ വകയല്ല!’; അസിംമുനീറിനെതിരെ  വിരൽചൂണ്ടി കശ്മീരികൾ; പിഒകെയിൽ പ്രക്ഷോഭം കൊടുങ്കറ്റാകുന്നു

by Brave India Desk
Jun 16, 2026, 02:18 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

പാകിസ്താന്റെ അടിച്ചമർത്തൽ ഭരണത്തിനും സൈനിക അധിനിവേശത്തിനുമെതിരെ പാക് അധിനിവേശ കശ്മീരിൽ (PoK) ജനകീയ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നു. പാക് അധിനിവേശ കശ്മീരിലെ പ്രമുഖ നഗരമായ രാവലാകോട്ടിൽ (Rawalakot) ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ ആരംഭിച്ച വമ്പിച്ച പ്രതിഷേധ സമരം തുടർച്ചയായ ഏഴാം ദിവസവും ജനസാഗരമായി മാറിയിരിക്കുകയാണ്. സമീപകാല ചരിത്രത്തിൽ പാകിസ്താൻ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ ജനകീയ മുന്നേറ്റത്തിനാണ് ഇപ്പോൾ പിഒകെ സാക്ഷ്യം വഹിക്കുന്നത്. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ആളുകളാണ് പാക് സൈന്യത്തിനും ഇസ്‌ലാമാബാദ് ഭരണകൂടത്തിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി ലോങ് മാർച്ചുകളിലും ധർണ്ണകളിലും പങ്കെടുക്കുന്നത്. പ്രക്ഷോഭകരെ അടിച്ചമർത്താൻ പാക് സൈന്യവും പോലീസും നടത്തിയ വെടിവെയ്പ്പിലും അക്രമങ്ങളിലും ഏഴ് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതോടെ ജനരോഷം നിയന്ത്രണാതീതമായിരിക്കുകയാണ്.

Stories you may like

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

അതിനിടെ, പ്രക്ഷോഭ വേദിയിൽ വെച്ച് പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ (General Asim Munir) പേരെടുത്തു പരാമർശിച്ചുകൊണ്ട് കശ്മീരി നേതാക്കൾ നടത്തിയ പരസ്യ വെല്ലുവിളി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ജെഎഎസി നേതാവ് ഖ്വാജ മെഹ്റാൻ പാക് സൈന്യത്തിനും ജനറൽ അസിം മുനീറിനുമെതിരെ കടുത്ത ഭാഷയിലാണ് ആഞ്ഞടിച്ചത്. “ഈ പ്രക്ഷോഭത്തിന് വേണ്ടി ഞങ്ങളുടെ ജീവൻ നൽകാനും ഞങ്ങൾ തയ്യാറാണ്. പക്ഷേ ഒന്നുറപ്പിച്ചു പറയാം, കശ്മീർ നിങ്ങളുടെ ആരുടെയും കുടുംബസ്വത്തോ തന്തയുടെ വകയോ അല്ല!” എന്നായിരുന്നു ജനറൽ അസിം മുനീറിന് നേരെ വിരൽചൂണ്ടി ഖ്വാജ മെഹ്റാൻ പ്രഖ്യാപിച്ചത്. പാക് അധിനിവേശ ചരിത്രത്തിൽ ഇതുവരെ ഒരു കശ്മീരി നേതാവും പാകിസ്താന്റെ സർവ്വാധികാരിയായ സൈനിക മേധാവിക്കെതിരെ ഇത്രയും പരസ്യവും ശക്തവുമായ പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ കടുത്ത ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താനിൽ നിന്നുള്ള പൂർണ്ണമായ സാമ്പത്തിക-രാഷ്ട്രീയ സ്വയംഭരണവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ആവശ്യപ്പെട്ടാണ് നിലവിൽ പ്രക്ഷോഭകർ തെരുവ് കീഴടക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാക് ഭരണകൂടത്തോട് കടുത്ത  പ്രഖ്യാപനവുമായി സർക്കാർ ജീവനക്കാരോട് കൂട്ടത്തോടെ രാജിവെക്കാൻ സമരസമിതി ആഹ്വാനം ചെയ്തുകഴിഞ്ഞു. തങ്ങളുടെ മണ്ണിലെ പ്രകൃതിവിഭവങ്ങൾ മുഴുവൻ കൊള്ളയടിക്കുന്ന പാക് സൈന്യത്തിന് ഇനി ഒരു തരത്തിലുള്ള നികുതിയും നൽകില്ലെന്നും ജീവനക്കാർ ഭരണകൂടത്തെ ബഹിഷ്‌കരിക്കണമെന്നുമാണ് സമര നേതാക്കളുടെ ഒടുവിലത്തെ ആഹ്വാനം. കശ്മീരിലെ വികസന മുരടിപ്പും അതിരൂക്ഷമായ പട്ടിണിയും വിലക്കയറ്റവും ജനങ്ങളെ പൂർണ്ണമായി പാക് വിരുദ്ധരാക്കി മാറ്റിയിരിക്കുകയാണ്.

Tags: pakistanpok
Share
Tweet
Send
Share

Latest stories from this section

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies