Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി; ഡ്രെസ്സിങ് റൂമിൽ രവി ശാസ്ത്രി തനിക്ക് നൽകിയ ‘ഷോക്കിനെക്കുറിച്ച്’ വിരാട് കോഹ്‌ലി

by Brave India Desk
Jun 17, 2026, 12:12 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നായ 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം, മുൻ മുഖ്യപരിശീലകൻ രവി ശാസ്ത്രി തന്നിൽ വരുത്തിയ വൻ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിൽ 10 ഇന്നിങ്സുകളിൽ നിന്ന് വെറും 134 റൺസ് മാത്രം നേടി കടുത്ത മാനസിക വിഷമതകളിലൂടെ കടന്നുപോയ സമയത്താണ് ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. തന്റെ സ്വന്തം ബ്രാൻഡായ ‘വൺ8’ (One8) ന്റെ യൂട്യൂബ് ചാനലിൽ നടത്തിയ തുറന്നുപറച്ചിലിലാണ് 37-കാരനായ കോഹ്‌ലി ശാസ്ത്രിയുമായുള്ള ആ അവിസ്മരണീയ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചത്.

2014-15 ഓസ്‌ട്രേലിയൻ പര്യടനത്തിന് തൊട്ടുമുമ്പ് രവി ശാസ്ത്രി തന്നോട് ചോദിച്ച ലളിതമായ ഒരു ചോദ്യമാണ് തന്റെ ബാറ്റിങ് ശൈലിയെയും കരിയറിനെയും മാറ്റിമറിച്ചതെന്ന് കോഹ്‌ലി ഓർക്കുന്നു “ഇംഗ്ലണ്ടിലെ പരാജയങ്ങൾക്ക് ശേഷം ഞാൻ വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് ശാസ്ത്രി എന്നെ പെട്ടെന്ന് സമ്മർദ്ദത്തിലാക്കിയില്ല. ആദ്യം അദ്ദേഹം എന്നെ മനസ്സിലാക്കാനും ഒരു നല്ല ബന്ധം സ്ഥാപിക്കാനുമാണ് ശ്രമിച്ചത്. തുടർന്ന് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം എന്നോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു: ‘നിനക്ക് ബൗൺസറുകളെ നേരിടാൻ പേടിയുണ്ടോ?’. ഞാൻ പറഞ്ഞു: ‘ഇല്ല, എനിക്ക് പേടിയില്ല’. എങ്കിൽ നീ ‘ക്രീസിന് വെളിയിൽ ഇറങ്ങി നിൽക്കൂ’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.”

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

തനിക്ക് പരിചിതമായ പഴയ ബാറ്റിങ് രീതികളിൽ തന്നെ ഒതുങ്ങിക്കൂടിയിരുന്നെങ്കിൽ തന്റെ കരിയർ അവിടെ അവസാനിക്കുമായിരുന്നുവെന്ന് കോഹ്‌ലി കൂട്ടിച്ചേർത്തു. ശാസ്ത്രിയുടെ ഉപദേശം സ്വീകരിച്ച് ക്രീസിന് പുറത്തിറങ്ങി നിന്ന് ലെങ്ത് ബോളുകളെ ‘ഓൺ ദി അപ്പ്’ ഡ്രൈവ് ചെയ്യാൻ താൻ പഠിച്ചു. ആ മാറ്റം വലിയ വിജയമായി മാറി. തുടർന്ന് നടന്ന 2014-15 ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 8 ഇന്നിങ്സുകളിൽ നിന്ന് 86.50 ശരാശരിയിൽ 4 സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 692 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ടീം ഡയറക്ടറായി രവി ശാസ്ത്രി ഡ്രെസ്സിങ് റൂമിലേക്ക് കടന്നുവന്ന് ആദ്യമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിലെ തീവ്രത കണ്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

“ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ഞങ്ങൾ എല്ലാവരും മാനസികമായി തകർന്നിരിക്കുകയായിരുന്നു. ആ സമയത്താണ് അദ്ദേഹം വന്ന് ഡ്രെസ്സിങ് റൂമിൽ സംസാരിച്ചു തുടങ്ങിയത്. അത് കേട്ടതും ഞാൻ ശരിക്കും വിറച്ചുപോയി. മുഖാമുഖം നിന്ന് ഒരാൾ ഇത്രയും തീവ്രതയോടെ സംസാരിക്കുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്. അതോടെ എന്റെ മുഴുവൻ ശ്രദ്ധയും അദ്ദേഹത്തിലേക്ക് തിരിഞ്ഞു. തകർന്നുപോയ കപ്പലിനെ നിയന്ത്രിച്ച് നേർവഴിക്ക് നടത്താൻ അന്ന് ഞങ്ങൾക്ക് അങ്ങനെയൊരാളെ ആവശ്യമായിരുന്നു.”

2014 ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീം ഡയറക്ടറായി എത്തിയ ശാസ്ത്രി 2015 ലോകകപ്പ് വരെ ആ പദവിയിൽ തുടർന്നു. പിന്നീട് 2017 മുതൽ 2021 വരെ അദ്ദേഹം ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായും സേവനമനുഷ്ഠിച്ചു.

Tags: virat kohlibcciindian cricketravi shasthri
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies