Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

by Brave India Desk
Jun 19, 2026, 12:24 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 2008-ലെ ഐപിഎൽ ‘സ്ലാപ്ഗേറ്റ്’ സംഭവം വീണ്ടും പുകയുന്നു. മുൻ ഇന്ത്യൻ താരങ്ങളായ മലയാളി പേസർ എസ്. ശ്രീശാന്തും ഹർഭജൻ സിംഗും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഒളിച്ചുകളിക്ക് ശേഷം ഇരുവരും പഴയ പിണക്കങ്ങളെല്ലാം മറന്ന് സൗഹൃദത്തിലായെന്ന് തോന്നിച്ചതാണ്. എന്നാൽ, അടുത്തിടെ ‘സ്ലാപ്ഗേറ്റ്’ സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഹർഭജൻ സിംഗ് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്.

പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പുമായുള്ള’ അഭിമുഖത്തിനിടയിൽ ശ്രീശാന്തും ഹർഭജനും ബോക്സിങ് ഗിയർ ധരിച്ചുനിൽക്കുന്ന ഒരു പഴയ ചിത്രം ശ്രീശാന്തിനെ കാണിക്കുകയുണ്ടായി. ഇതോടെ നിയന്ത്രണം വിട്ട ശ്രീശാന്ത്, ഹർഭജനെ ബോക്സിങ് റിങ്ങിലേക്ക് നേരിട്ടുള്ള പോരാട്ടത്തിന് പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ശ്രീശാന്തിന്റെ വാക്കുകൾ:

“ഇതേ രംഗം, നിനക്ക് അതിനുള്ള ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിനക്ക് ധൈര്യമുണ്ടോ? കരാറിൽ ഒപ്പിട്ട് വരാൻ നിനക്ക് കഴിയുമോ? ഞാൻ അവനോട് ചോദിക്കുകയാണ്. ഇതേ ഗ്ലൗസ് ധരിച്ച് എന്റെ കൂടെ റിങ്ങിൽ വരാൻ നിനക്ക് ധൈര്യമുണ്ടോ? ഇത് അഭിനയമല്ല, ഞാൻ ചിരിച്ചുകൊണ്ടാണ് പറയുന്നത്. നീ ചിരിക്കുന്നു പോലുമില്ല, നീ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്.”

താൻ നിലവിൽ ‘ബെയർ നക്കിൾ ഫൈറ്റ് ലീഗിന്റെ ഭാഗമാണെന്നും, പ്രശസ്ത ഫൈറ്റർ കോനർ മക്ഗ്രെഗറുടെ വീഡിയോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാൾ തന്റെ സുഹൃത്താണെന്നും അതുകൊണ്ട് പ്രൊമോഷനെല്ലാം കഴിഞ്ഞതാണെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. പരസ്യചിത്രങ്ങളിലൂടെ പഴയ വിവാദങ്ങളെ വിൽക്കുന്ന ഹർഭജന്റെ ശൈലിയെ ശ്രീശാന്ത് കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

“ഞാൻ നിന്നെ വെല്ലുവിളിക്കുന്നു ഭാജി. ഈ തല്ല് കേസിലും എന്നിലും നിനക്ക് അത്രയധികം പ്രശ്നമുണ്ടെങ്കിൽ, നീ ഇതിലൂടെ ഇത്രയധികം പണമുണ്ടാക്കുന്നുണ്ടെങ്കിൽ… എന്നെയും കുറച്ച് പണമുണ്ടാക്കാൻ അനുവദിക്കൂ. നീ റിങ്ങിലേക്ക് വാ. ഞാൻ എന്റെ ഹൃദയത്തിൽ നിന്നാണ് നിന്നെ വിളിക്കുന്നത്. നമുക്ക് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇത്തരം പരസ്യങ്ങളൊന്നും ചെയ്യാതിരിക്കാം. യഥാർത്ഥ രീതിയിൽ, എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി ദയവായി നീ വരൂ. ഞാൻ കാത്തിരിക്കുകയാണ്,” ശ്രീശാന്ത് പറഞ്ഞു നിർത്തി.

Tags: s sreesanthbcciharbhajan singhindian cricket
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies