Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എഐ ക്യാമറ പിഴയടക്കാതെ മലയാളികൾ പൂഴ്ത്തിവെച്ചത് 594 കോടി! ഇളവ് നൽകിയിട്ടും പണം കിട്ടാതെ മോട്ടോർ വാഹനവകുപ്പ്; ഇനി പൂട്ടുവീഴും

by Brave India Desk
Jun 20, 2026, 11:37 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ കോടികൾ മുടക്കി സ്ഥാപിച്ച നിർമ്മിത ബുദ്ധി (AI) ക്യാമറകൾ വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് ഇനിയും പിരിഞ്ഞുകിട്ടാനുള്ളത് കോടികൾ. പിഴത്തുക കുടിശ്ശിക തീർപ്പാക്കാൻ പകുതി തുകയായി കുറച്ചുനൽകിയ ഇളവ് പ്രഖ്യാപിച്ചിട്ടുപോലും ഭൂരിഭാഗം വാഹന ഉടമകളും ഇത് ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് 20 വരെയുള്ള ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 594.67 കോടി രൂപയാണ് പിഴയിനത്തിൽ മോട്ടോർ വാഹനവകുപ്പിന് ഇനി ലഭിക്കാനുള്ളത്. സംസ്ഥാനത്താകെ 87.52 ലക്ഷം പേരാണ് ചലാൻ ലഭിച്ചിട്ടും ഇനിയും പിഴയടക്കാതെ മോട്ടോർ വാഹന വകുപ്പിനെ വെട്ടിച്ചുകൊണ്ട് നടക്കുന്നത്.

Stories you may like

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി 2023 ജൂൺ മുതലാണ് കേരളത്തിലെ റോഡുകളിൽ എഐ ക്യാമറകൾ വഴി നിരീക്ഷണം ശക്തമാക്കിയത്. പദ്ധതി തുടങ്ങി കഴിഞ്ഞ മെയ് മാസം വരെയുള്ള കാലയളവിൽ 1.42 കോടി പേർക്കാണ് വിവിധ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി ചലാൻ അയച്ചത്. ആകെ 922.04 കോടി രൂപയുടെ പിഴയാണ് ഇത്രയും പേർക്കായി ചുമത്തിയത്. എന്നാൽ ഇതിൽ 55.52 ലക്ഷം പേർ മാത്രം അടച്ച 327 കോടി രൂപ മാത്രമാണ് സർക്കാരിലേക്ക് എത്തിയത്. ബാക്കി തുക ഈടാക്കാൻ വേണ്ടിയാണ് കഴിഞ്ഞ ഏപ്രിൽ അവസാനം വരെ മോട്ടോർ വാഹന വകുപ്പ് വൺ ടൈം സെറ്റിൽമെന്റ് എന്ന രീതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചത്. 2024 ഡിസംബർ വരെയുള്ള കേസുകളിൽ പിഴത്തുകയുടെ പകുതി മാത്രം അടച്ചാൽ മതിയെന്നായിരുന്നു ഓഫർ. എന്നാൽ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തിയത് വെറും 3.92 ലക്ഷം പേർ മാത്രമാണ്. ഇതിലൂടെ ഖജനാവിലേക്ക് എത്തിയത് 13.04 കോടി രൂപ മാത്രമാണ്.

225 കോടി രൂപയുടെ ഭീമമായ തുക മുടക്കി സ്ഥാപിച്ച 675 എഐ ക്യാമറകളിൽ നിന്നാണ് ഇത്രയും അധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ക്യാമറകൾ വന്നതിനു ശേഷം സംസ്ഥാനത്തെ റോഡപകടങ്ങളുടെ നിരക്കിൽ 7.5 ശതമാനം കുറവുണ്ടായെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ക്യാമറകൾ സ്ഥാപിച്ച കമ്പനിക്ക് കരാർ പ്രകാരം 36.95 കോടി രൂപ കൂടി സർക്കാർ നൽകാനുണ്ടെന്ന് കാണിച്ച് അവർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിക്ക് പണം നൽകാനും കോടികളുടെ കുടിശ്ശിക തീർപ്പാക്കാനും മോട്ടോർ വാഹന വകുപ്പ് നടപടികൾ കർശനമാക്കും. വരും ദിവസങ്ങളിൽ പിഴയടക്കാത്ത വാഹനങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനും, ലൈസൻസും ആർസി ബുക്കും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് വകുപ്പ് കടക്കുമെന്നാണ് സൂചന.

Tags: MVD
Share
Tweet
Send
Share

Latest stories from this section

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

Latest News

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജിപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies