Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ പാക് നാവിക നീക്കം; ‘ഹംഗോർ’ അന്തർവാഹിനിയെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ

by Brave India Desk
Jun 21, 2026, 11:57 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഏകദേശം അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് നാവിക സാന്നിധ്യമുറപ്പിക്കാനുള്ള പാകിസ്ഥാന്റെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയിൽ നിന്ന് പാകിസ്ഥാൻ വാങ്ങിയ അതിനൂതന ‘ഹംഗോർ ക്ലാസിൽപ്പെട്ട’ എട്ട് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചി നാവിക ആസ്ഥാനത്ത് എത്തിയതായി പാക് നാവികസേന തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും നാവികസേനയും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയത്.

വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റേൺ നേവൽ കമാൻഡിനും ഇന്ത്യൻ സമുദ്രമേഖലയിൽ ഏറെ സുപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും തൊട്ടടുത്തായി പാക്കിസ്ഥാൻ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.

Stories you may like

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

1971-ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിനുശേഷം ഇതാദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഇത്രയും വലിയൊരു സൈനിക നീക്കത്തിന് മുതിരുന്നത്. ചൈനീസ് നിർമ്മിതമായ ഈ പുതിയ ഹംഗോർ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് തുടർച്ചയായി 20 ദിവസം വരെ വെള്ളത്തിനടിയിൽ തന്നെ ഒളിച്ചുകഴിയാനുള്ള അസാധാരണ ശേഷിയുണ്ടെന്നത് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

പാകിസ്ഥാൻ തങ്ങളുടെ പുതിയ അന്തർവാഹിനിക്ക് ‘ഹംഗോർ’ എന്ന് പേരിട്ടത് യാദൃച്ഛികമല്ല. 1971-ലെ ഇന്ത്യ–പാക് യുദ്ധകാലത്ത് ‘ഐഎൻഎസ് ഖുക്രി’ എന്ന ഇന്ത്യൻ പടക്കപ്പൽ ടോർപ്പിഡോ എറിഞ്ഞ് തകർത്തത് ‘പിഎൻഎസ് ഹംഗോർ’ എന്ന അന്നത്തെ പാക് മുങ്ങിക്കപ്പലായിരുന്നു. ആ യുദ്ധത്തിൽ പാക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ വൻ വിജയം നേടിയെങ്കിലും, കടലിൽ വെച്ച് ഐഎൻഎസ് ഖുക്രിയും അതിലെ ധീര സൈനികരെയും നഷ്ടപ്പെട്ടത് ഭാരതത്തിന് വലിയൊരു ആഘാതമായിരുന്നു.

ഇന്ത്യയെ പ്രകോപിപ്പിക്കാനും തങ്ങളുടെ നാവിക വീര്യം കാണിക്കാനുമാണ് പാകിസ്ഥാൻ പുതിയ ചൈനീസ് അന്തർവാഹിനികൾക്ക് ഇതേ പേര് തന്നെ നൽകിയിരിക്കുന്നത്. ചൈനയും പാകിസ്ഥാനും സംയുക്തമായി ഇന്ത്യൻ സമുദ്രമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Tags: pakistanwarindiaPNS Hangor
ShareTweetSendShare

Latest stories from this section

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

പറഞ്ഞ വാക്ക് പാലിച്ചില്ല, പദവിയുമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി; അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് രാജി വെക്കുന്നു?

പറഞ്ഞ വാക്ക് പാലിച്ചില്ല, പദവിയുമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി; അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് രാജി വെക്കുന്നു?

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

Latest News

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies