Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

by Brave India Desk
Jun 23, 2026, 01:33 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ തിരക്കേറിയ മത്സരക്രമത്തെയും കളിക്കാർക്ക് തുടർച്ചയായി വിശ്രമം നൽകുന്ന ബി.സി.സി.ഐ നയത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ സുനിൽ ഗവാസ്കർ. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ബി.സി.സി.ഐയ്ക്ക് ഗവാസ്കർ തന്റെ കോളത്തിലൂടെ ചില സുപ്രധാന നിർദ്ദേശങ്ങൾ നൽകിയത്.

ഐപിഎൽ 2026 ഫൈനൽ കഴിഞ്ഞ് വെറും ആറാം ദിവസം തന്നെ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ആരംഭിച്ചിരുന്നു. ഷുബ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഈ പരമ്പരകൾ സ്വന്തമാക്കിയെങ്കിലും, കളിക്കാരുടെ വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ പേരിൽ സീനിയർ താരങ്ങൾക്ക് അടിക്കടി വിശ്രമം നൽകുന്നതിനെതിരെ ഗവാസ്കർ രംഗത്തെത്തി. എല്ലാ പരമ്പരകളിലും കളിക്കാരെ ഇങ്ങനെ മാറിമാറി പരീക്ഷിക്കുന്നത് ഇന്ത്യൻ ക്യാപ്പിന്റെ മൂല്യം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

Stories you may like

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

“അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് ബി.സി.സി.ഐ എപ്പോഴും ഒരു വലിയ ഏട്ടനെപ്പോലെയാണ്. അവരുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കുമായി ഇന്ത്യ അങ്ങോട്ട് പര്യടനങ്ങൾ നടത്താറുമുണ്ട്. അത് നല്ല കാര്യം തന്നെ. എന്നാൽ നമ്മുടെ ക്രിക്കറ്റ് കളിക്കാരുടെ ആരോഗ്യവും ഫിറ്റ്‌നസും പ്രധാനമാണ്. വർഷത്തിൽ ഒരു മാസമെങ്കിലും കളിക്കാർക്ക് പൂർണ്ണ വിശ്രമം നൽകണം. ഇന്ത്യയിൽ പ്രതിഭകൾക്ക് ക്ഷാമമില്ലാത്തതിനാൽ നിങ്ങൾക്ക് കളിക്കാരെ റൊട്ടേറ്റ് ചെയ്യാം. പക്ഷേ അത് ഇന്ത്യൻ ക്യാപ്പിന്റെ വില കുറയ്ക്കുകയാണ്. ഒഴിവാക്കാനാകാത്ത ഒരു സീനിയർ താരത്തിന് വിശ്രമം അനുവദിക്കുമ്പോൾ പകരം വരുന്നയാൾക്ക് അത്ര എളുപ്പത്തിൽ ഇന്ത്യൻ ക്യാപ് നൽകരുത്. അത് കളിക്കാർ കഠിനാധ്വാനം ചെയ്ത് നേടിയെടുക്കേണ്ടതാണ്.”

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ ഷുബ്മാൻ ഗില്ലും കെ.എൽ രാഹുലും സെഞ്ചുറി നേടിയിരുന്നു, യുവതാരം മാനവ് സുതർ മികച്ച രീതിയിൽ അരങ്ങേറുകയും ചെയ്തു. എന്നാൽ ജസ്പ്രീത് ബുംറയ്ക്ക് ഈ പരമ്പരയിൽ വിശ്രമം അനുവദിക്കുകയാണുണ്ടായത്. ഇതിനെതിരെയും ഗവാസ്കർ പ്രതികരിച്ചു: “അഫ്ഗാനിസ്ഥാൻ കഠിനമായി ശ്രമിക്കുന്ന ഒരു ടീമാണ്, അതിനപ്പുറം ഒന്നുമല്ല. ഈ ടീമിനെതിരെ കരിയറിലെ വിക്കറ്റ് സമ്പാദ്യം ഉയർത്താൻ ജസ്പ്രീത് ബുംറ ആഗ്രഹിക്കില്ലേ? ഇന്ത്യ കളിക്കുമ്പോൾ എല്ലായ്പ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ഇലവൻ തന്നെ കളിക്കളത്തിൽ ഇറങ്ങണം. പരിക്ക് മൂലമല്ലാതെ വർക്ക്‌ലോഡിന്റെ പേര് പറഞ്ഞ് താരങ്ങൾക്ക് വിശ്രമം നൽകുന്നത് പരമാവധി ഒഴിവാക്കണം. ക്രിക്കറ്റ് കലണ്ടർ എടുത്തു നോക്കിയാൽ കാണാം, ഇന്ത്യ എല്ലാ മാസവും എവിടെയെങ്കിലുമൊക്കെ കളിച്ചുകൊണ്ടേയിരിക്കുകയാണ്.”

യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയം നൽകാൻ ഇന്ത്യ എ ടീമും അണ്ടർ-19 ടീമും ഉണ്ടെന്നും, അതിനായി സീനിയർ ടീമിനെ പരീക്ഷണശാലയാക്കരുതെന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു. തുടർച്ചയായ മത്സരങ്ങൾ കാരണം സ്റ്റേഡിയങ്ങൾ പകുതിയും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഖ്‌നൗവിലും ചെന്നൈയിലും നടന്ന കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും സ്റ്റേഡിയങ്ങൾ പകുതി മാത്രമാണ് നിറഞ്ഞത്. ഇടവേളകളില്ലാത്ത മത്സരക്രമം ആരാധകരിലും മടുപ്പുണ്ടാക്കുന്നുണ്ട്.

Tags: bcciindian cricketsunil gavaskar
ShareTweetSendShare

Latest stories from this section

ആ ഷോട്ട് വളരെ മോശമായിപ്പോയി, ഞാൻ പ്രകോപിതനായിരുന്നു; പിഴവിന് പിന്നാലെ ഇരട്ട ഗോളടിച്ച കഥയുമായി മെസി

ആ ഷോട്ട് വളരെ മോശമായിപ്പോയി, ഞാൻ പ്രകോപിതനായിരുന്നു; പിഴവിന് പിന്നാലെ ഇരട്ട ഗോളടിച്ച കഥയുമായി മെസി

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

51 എക്സ്ട്രാ റൺസ് ലോട്ടറി, ഒടുവിൽ ഒലോംഗയുടെ മരണപ്പാച്ചിൽ; സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ച രാത്രി

51 എക്സ്ട്രാ റൺസ് ലോട്ടറി, ഒടുവിൽ ഒലോംഗയുടെ മരണപ്പാച്ചിൽ; സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ച രാത്രി

Latest News

amith sha

വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

2047-ഓടെ ഇന്ത്യൻ ഭരണം അട്ടിമറിക്കാൻ പദ്ധതി; പാക് ബന്ധമുള്ള നാലാമത്തെ ഭീകരവാദിയും ഭോപ്പാലിൽ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഇനി സഞ്ജുവും; അയർലൻഡ് മണ്ണിൽ മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies