Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

by Brave India Desk
Jun 24, 2026, 10:28 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഏകദിന കരിയറിനെക്കുറിച്ചും വരാനിരിക്കുന്ന 2027 ലോകകപ്പിനെക്കുറിച്ചും നിലനിൽക്കുന്ന ഊഹാപോഹങ്ങളിൽ ബി.സി.സി.ഐ ഉടനടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. താരങ്ങൾക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ ടീം മാനേജ്മെന്റ് അവർക്ക് വ്യക്തമായ സന്ദേശം നൽകണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കളിക്കണമോ എന്ന കാര്യത്തിൽ ഇന്ത്യൻ തിങ്ക് ടാങ്ക് ഉടൻ തീരുമാനമെടുക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ. ഇരുവരുടെയും പരിചയസമ്പത്ത് ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.

Stories you may like

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

രോഹിതിന്റെയും കോഹ്‌ലിയുടെയും കരിയർ അവസാനിച്ചു എന്ന് വരുത്തിത്തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് അശ്വിൻ കുറ്റപ്പെടുത്തി. “രോഹിതിനെയും വിരാടിനെയും കുറിച്ചുള്ള ഈ ഊഹാപോഹങ്ങൾ ഒട്ടും നല്ലതല്ല. അവർ ലോകകപ്പ് കളിക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ചിലരുടെ മനസ്സിൽ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത്. അത് ആരാണെന്ന് എനിക്കറിയില്ല. കുറച്ചുപേർക്ക് അവർ കളിക്കുന്നതിൽ സംശയമുണ്ട്, എന്നാൽ വേറെ ചിലർക്ക് അവർ ടീമിൽ ഉണ്ടാകണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് കളിക്കാൻ ഇത്തരം പരിചയസമ്പന്നരായ ബാറ്റർമാർ ഇന്ത്യയ്ക്ക് തീർച്ചയായും ആവശ്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” രോഹിത് ശർമ്മ പറഞ്ഞു,

ലോകകപ്പിന് ഇനിയും 14-15 മാസങ്ങൾ ബാക്കിയുണ്ട്. അതിനാൽ ടീം മാനേജ്മെന്റ് ഇപ്പോൾ തന്നെ കൃത്യമായൊരു തീരുമാനത്തിൽ എത്തണമെന്നും അശ്വിൻ നിർദ്ദേശിക്കുന്നു. ഇരു താരങ്ങളെയും ലോകകപ്പ് കളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവരെ ഔദ്യോഗികമായി അറിയിക്കണം. അടുത്ത ഒരു വർഷത്തേക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും കളിക്കാൻ അവർക്ക് അനുകൂലമായ സാഹചര്യം ഒരുക്കണം.

ഇപ്പോൾ തീരുമാനമെടുത്തില്ലെങ്കിൽ, ഭാവിയിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ ഫോം നഷ്ടമാകുമ്പോൾ വീണ്ടും ഈ പഴയ ഊഹാപോഹങ്ങൾ ഉയർന്നുവരും. അത് കളിക്കാരെ സമ്മർദ്ദത്തിലാക്കും. ഈ പ്രായത്തിൽ ശാരീരികക്ഷമത വളരെ പ്രധാനപ്പെട്ടതായതിനാൽ, അവർക്ക് ഫിറ്റ്നസ് നിലനിർത്താൻ ആവശ്യമായ സമയം നൽകണം. അടുത്തിടെ അഫ്ഗാനിസ്ഥാനെതിരെ സ്വന്തം നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 143 റൺസ് നേടി രോഹിത് ശർമ്മ മികച്ച ഫോമിലായിരുന്നു. ആദ്യ മത്സരത്തിൽ 16 റൺസിന് പുറത്തായെങ്കിലും, രണ്ടും മൂന്നും മത്സരങ്ങളിൽ യഥാക്രമം 48 (39 പന്തിൽ), 79 (69 പന്തിൽ) എന്നീ സ്കോറുകൾ നേടി നായകൻ തിരിച്ചുവന്നു. അതേസമയം, ഹാംസ്ട്രിങ് പരുക്ക് കാരണം വിരാട് കോഹ്‌ലിക്ക് അഫ്ഗാൻ പരമ്പര നഷ്ടമായിരുന്നു.

ജൂലൈ 14-ന് ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ വിദേശ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 16-ന് കാർഡിഫിലും, ജൂലൈ 19-ന് ലണ്ടനിലുമാണ് രണ്ടും മൂന്നും മത്സരങ്ങൾ നടക്കുക. ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്നതിന് വിധേയമായിട്ടായിരിക്കും കോഹ്‌ലിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുക.

Tags: virat kohliindian cricketrohit sharma
Share
Tweet
Send
Share

Latest stories from this section

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി

ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി

Latest News

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies