ഡല്‍ഹി: പ്രസ്താവന കൊണ്ട് വിവാദനായകനായി മാറികൊണ്ടിരിക്കുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് പുതിയ പ്രസ്താവന കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം എറ്റുവാങ്ങിയത്. ബോളിവുഡ് താരം കത്രീന കൈഫിനെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് കൂടിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കഴിഞ്ഞ ദിവസം ബ്ലോഗില്‍ കുറിച്ചു. സംഗതി ചര്‍ച്ചയായതോടെ അപകടം മണത്ത കട്ജു ഇപ്പോള്‍ ഫേസ്ബുക്ക് തിരുത്തുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇതെല്ലാം തമാശക്ക് പറഞ്ഞതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാണ് കട്ജുവിന്റെ തിരുത്ത്.
ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റായി കോളിന്ദ ഗ്രാബര്‍ കിതാറോവിക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആവേശം കൊള്ളിച്ചുവെന്ന് സൂചിപ്പിച്ചാണ് കട്ജു ബ്ളോഗില്‍ അഭിപ്രായപ്രകടനം നടത്തിയത്. എല്ലാ സ്ഥാനങ്ങളിലേക്കും സുന്ദരികളായ സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും ജസ്റ്റിസ് വിശദീകരിച്ചു.
രാഷ്ട്രീയക്കാര്‍ അമ്പിളിമാമനെവരെ വാഗ്ദാനം ചെയ്യും. എന്നാല്‍, ഒന്നും നിറവേറ്റില്ല. എങ്കില്പിന്നെ ഒരു സുന്ദരിയെ തെരഞ്ഞെടുക്കുന്നതല്ലെ നല്ലത്. മാധ്യമങ്ങളില്‍ സുന്ദരമുഖം കാണുമ്പോള്‍ താല്‍ക്കാലിക സന്തോഷമെങ്കിലും കിട്ടും എന്നിങ്ങനെയായിരുന്നു ബ്ളോഗിലെ കുറിപ്പ് പ്രശസ്തമായ ‘ഷീല കി ജവാനി’ എന്ന ഗാനം സത്യപ്രതിജ്ഞാ വേളയില്‍ ആലപിക്കാന്‍ തയാറാണെങ്കില്‍ കത്രീന കൈഫിനെ രാഷ്ട്രപതിയാക്കണമെന്നും കുറിച്ചു.
ഫേസ്ബുക്കില്‍ പ്രസ്താവനയ്ക്കവലിയ് പ്രതികരണമാണ് ലഭിച്ചത്. നിരവധിപേര്‍ കട്ജുവിനെതിരെ രംഗത്തത്തെി. തുടര്‍ന്നാണ് കട്ജു അഭിപ്രായം പിന്‍വലിച്ച് രംഗത്തത്തെിയത്.
Discussion about this post