Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ടിലെ കാലാവസ്ഥയാണ് നല്ലതെങ്കിൽ, ടി20 കാണാൻ ഇന്ത്യയിലെ പ്രൈം ടൈം മതി; വടി കൊടുത്ത് അടി വാങ്ങി നാസർ ഹുസൈൻ

by Brave India Desk
Jun 30, 2026, 12:43 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് മൈതാനത്തെ തന്ത്രങ്ങൾക്കൊപ്പം തന്നെ കമന്ററി ബോക്സിലെ വാക്പോരുകൾ കൊണ്ടും ശ്രദ്ധേയനായ താരമാണ് ഇന്ത്യയുടെ ദിനേശ് കാർത്തിക്. ഇപ്പോഴിതാ മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനുമായി സ്കൈ സ്പോർട്സിന്റെ തത്സമയ ചർച്ചയ്ക്കിടെ ഐസിസി വേദികളെച്ചൊല്ലി ദിനേശ് കാർത്തിക് നടത്തിയ തകർപ്പൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന് അനുകൂലമായി ഐസിസി ഷെഡ്യൂളുകൾ മാറ്റുന്നുവെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ പതിവ് വിമർശനങ്ങൾക്ക് കൃത്യമായ കണക്കുകൾ നിരത്തിയാണ് കാർത്തിക് മറുപടി നൽകിയത്. വനിതാ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ ടീം പുറത്തായതിനെക്കുറിച്ച് സംസാരിക്കവെയാണ് നാസർ ഹുസൈൻ ഐസിസിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടീം ടൂർണമെന്റിൽ മുന്നോട്ട് പോകുമെന്നും അവർ കളിക്കുമെന്നും ഐസിസി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതായും എന്നാൽ ഇന്ത്യയുടെ പുറത്താകൽ ഐസിസിയുടെ ആ ആസൂത്രണങ്ങളെ അപ്പാടെ തകർത്തുവെന്നുമായിരുന്നു നാസർ ഹുസൈന്റെ വാദം. ഇന്ത്യയെ സഹായിക്കുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരണങ്ങൾ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

നാസർ ഹുസൈന്റെ ഈ ആക്ഷേപത്തിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്ഫൈനൽ വേദികൾ ചൂണ്ടിക്കാണിച്ചാണ് ദിനേശ് കാർത്തിക് തിരിച്ചടിച്ചത്. “ക്രിക്കറ്റിലെ മിക്ക എല്ലാ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടിലാണ് നിശ്ചയിക്കാറുള്ളത്. അതിൽ ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ലല്ലോ! അങ്ങനെയെങ്കിൽ ഐസിസി എപ്പോഴും ഇംഗ്ലണ്ടിന് ഒപ്പമാണെന്ന് നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?” – കാർത്തിക് ചോദിച്ചു.എന്നാൽ ഇതിനെ പ്രതിരോധിക്കാൻ നാസർ ഹുസൈൻ ശ്രമിച്ചത് ഇങ്ങനെയായിരുന്നു: “ഡി കെ, ഇന്ത്യയെ അപേക്ഷിച്ച് ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ഇതിലും മികച്ച അനുഭവവും മികച്ച കാലാവസ്ഥയുമുണ്ട്. അതുകൊണ്ടാണ് അത്.”

ഹുസൈന്റെ ഈ ന്യായീകരണത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് ദിനേശ് കാർത്തിക് സംവാദം അവസാനിപ്പിച്ചത്. “അതേ യുക്തി തന്നെയാണ് സാർ ഇവിടെയും. ഇംഗ്ലണ്ടിനേക്കാൾ വളരെക്കൂടുതൽ പ്രേക്ഷകർ ഇന്ത്യയിൽ ടി20 മത്സരങ്ങൾ കാണാനുണ്ട്. അതുകൊണ്ട് തന്നെയാണ് മത്സരങ്ങൾ ഇന്ത്യയിലെ പ്രൈം ടൈമിന് അനുസരിച്ച് ഷെഡ്യൂൾ ചെയ്യുന്നത്!” – ദിനേശ് കാർത്തിക് വ്യക്തമാക്കി.

കാർത്തിക്കിന്റെ ഈ കൃത്യമായ മറുപടിക്ക് മുന്നിൽ പിന്നീട് ഒന്നും പറയാനാകാതെ നാസർ ഹുസൈൻ നിശബ്ദനാകുകയായിരുന്നു. കമന്ററി ബോക്സിൽ ഇംഗ്ലണ്ട് മുൻ നായകന്റെ മുഖം കറുത്തുപോയ ഈ നിമിഷം ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്.

 

Tags: bcciindian cricketdinesh karthik
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies