Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

by Brave India Desk
Jul 1, 2026, 11:03 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അയർലൻഡിനെതിരായ പരമ്പരയിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ പ്രവചന പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ച് മുൻ താരം ആകാശ് ചോപ്ര. തുടർച്ചയായി പരാജയപ്പെടുന്ന മലയാളി താരം സഞ്ജു സാംസണെ ആദ്യ ഇലവനിൽ നിന്ന് മാറ്റിനിർത്തി കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഓപ്പണിങ്ങിൽ അവസരം നൽകണമെന്നാണ് ചോപ്രയുടെ നിലപാട്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഡർഹാമിൽ നടക്കുകയാണ്. അയർലൻഡിനെതിരെ സഞ്ജു സാംസൺ രണ്ട് കളികളിലും വൻ പരാജയമായതാണ് (5, 0) ചോപ്രയെ ഇത്തരമൊരു ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പ്ലെയിങ് ഇലവൻ നിർദ്ദേശിച്ചത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

“അയർലൻഡിനോട് പരമ്പര തോറ്റ പശ്ചാത്തലത്തിൽ വൈഭവ് സൂര്യവംശിക്ക് അവസരം നൽകേണ്ട ഘട്ടത്തിൽ നമ്മൾ എത്തിക്കഴിഞ്ഞു. വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളിൽ അഭിഷേകിനും സഞ്ജുവിനും മാറിമാറി അവസരം നൽകാം. ഒരാൾക്ക് മൂന്ന് കളിയും മറ്റേയാൾക്ക് രണ്ട് കളിയും നൽകാം. എന്നാൽ വൈഭവിനെ അഞ്ച് മത്സരങ്ങളിലും ഓപ്പണറായി കളിപ്പിച്ച് അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കണം. അയർലൻഡിനോടേറ്റ നാണംകെട്ട തോൽവി ആർക്കും ദഹിക്കുന്നതല്ല, അതുകൊണ്ട് തന്നെ ടീം മാനേജ്മെന്റിന് ഇനി കൂടുതൽ ക്ഷമയുണ്ടാകുമെന്ന് തോന്നുന്നില്ല.”

ആദ്യ മത്സരത്തിൽ അഭിഷേക് ശർമ്മയെ സഞ്ജുവിന് മുന്നേ ഓപ്പണറായി തിരഞ്ഞെടുത്ത ചോപ്ര, നാലാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ റൺസ് കണ്ടെത്തേണ്ടതിന്റെ അനിവാര്യതയും ഓർമ്മിപ്പിച്ചു. നായകൻ റൺസ് അടിച്ചില്ലെങ്കിൽ ടീമിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അയർലൻഡ് പരമ്പരയിൽ രണ്ട് ഇന്നിങ്സുകളിൽ നിന്ന് വെറും 13 റൺസ് മാത്രമാണ് ശ്രേയസ് നേടിയത്.

ഓൾറൗണ്ടർമാരായ അക്സർ പട്ടേൽ ഏഴാം നമ്പറിലും ഹർഷിത് റാണ എട്ടാം നമ്പറിലും ബാറ്റ് ചെയ്യുന്നതിനോട് തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് ചോപ്ര വ്യക്തമാക്കി. അതിന് ശേഷം ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള സ്ഥാനങ്ങളിൽ സ്പെഷ്യലിസ്റ്റ് ബൗളർമാരെ കളിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സ്പിന്നർമാരുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വ്യക്തമാക്കിയ അദ്ദേഹം രവി ബിഷ്ണോയിയെ ടീമിൽ ഉൾപ്പെടുത്തി. ഒപ്പം പേസർമാരായി അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് എന്നിവരും ചോപ്രയുടെ ഇലവനിലുണ്ട്. ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഇഷാനെയോ അഭിഷേകിനെയോ മാറ്റി സഞ്ജുവിനെ മധ്യനിരയിലേക്ക് കൊണ്ടുവരാമെന്നും ചോപ്ര കൂട്ടിച്ചേർത്തു.

ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യൻ പ്ലെയിങ് XI:
അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.

Tags: bccisanju samsonIndia vs EnglandT20 Series
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies