Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

by Brave India Desk
Jul 1, 2026, 12:19 pm IST
in USA, India, International
Share on Facebook
Tweet
WhatsAppTelegram

ചൈനയോടും ഇന്ത്യയോടും അമേരിക്ക പുലർത്തുന്ന വിശ്വാസ്യതയിലെ വലിയ വ്യത്യാസം സ്വന്തം സ്മാർട്ട്‌ഫോൺ ഉദാഹരണമാക്കി തുറന്നുപറഞ്ഞ് പ്രമുഖ യുഎസ് സെനറ്റർ സ്റ്റീവ് ഡെയ്ൻസ്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ (USISPF) ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവായ സ്റ്റീവ് ഡെയ്ൻസ് ഇന്ത്യയെ അമേരിക്കയുടെ ‘ഏറ്റവും വിശ്വസ്തനായ പങ്കാളിയും സുഹൃത്തും’ എന്ന് വിശേഷിപ്പിച്ചത്. “ഞാൻ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ എന്റെ മൊബൈൽ ഫോൺ ബെയ്ജിംഗിലേക്ക് കൂടെ കൊണ്ടുപോകാറില്ല. അത് വാഷിംഗ്ടണിൽ തന്നെ വെക്കും. എന്നാൽ ഞാൻ ഇന്ത്യയിലേക്ക് വരുമ്പോൾ ഈ ഫോൺ എന്റെ കൈയ്യിൽ കാണും. അതാണ് ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തും സഖ്യകക്ഷിയും തമ്മിലുള്ള വ്യത്യാസം. ചൈനയിൽ എനിക്ക് അതിനുള്ള ധൈര്യമില്ല”— സെനറ്റർ പറഞ്ഞു. ആഗോളതലത്തിൽ ചൈന ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ തന്ത്രപരമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ചൈനയുമായുള്ള ബന്ധം അമേരിക്കയ്ക്ക് പൂർണ്ണമായി ഉപേക്ഷിക്കാൻ കഴിയില്ലെന്നും എന്നാൽ ചൈനീസ് വിപണിയിലെയും സാങ്കേതികവിദ്യയിലെയും അപകടസാധ്യതകൾ കുറച്ചുകൊണ്ടുള്ള ‘ഡി-റിസ്കിംഗ്’ (De-risking) നയമാണ് യുഎസ് പിന്തുടരേണ്ടതെന്നും സ്റ്റീവ് ഡെയ്ൻസ് ഓർമ്മിപ്പിച്ചു. ചൈനയുടെ സാങ്കേതിക മുന്നേറ്റങ്ങളെയും ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തെയും ആഗോളതലത്തിൽ വെല്ലുവിളിക്കാൻ ശേഷിയുള്ള ഒരേയൊരു കൂട്ടുകെട്ട് ഇന്ത്യയും അമേരിക്കയും ഒന്നിച്ചുനിൽക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന പ്രതിവർഷം 35 ലക്ഷത്തോളം സയൻസ്-ടെക്നോളജി ബിരുദധാരികളെ സൃഷ്ടിക്കുമ്പോൾ, ഇന്ത്യ 20 മുതൽ 25 ലക്ഷം വരെയും അമേരിക്ക 10 ലക്ഷത്തോളം സ്റ്റെം (STEM) ബിരുദധാരികളെയും പുറത്തിറക്കുന്നുണ്ട്. ഈ രണ്ട് വൻശക്തികളുടെയും പ്രതിഭകളെ ഒന്നിപ്പിച്ചാൽ മാത്രമേ ചൈനയ്ക്ക് കൃത്യമായ ബദൽ സൃഷ്ടിക്കാൻ സാധിക്കൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് വാഷിംഗ്ടണിൽ നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അതിനെ പ്രതിരോധിക്കാൻ ഏതെല്ലാം സഖ്യങ്ങളെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന കൃത്യമായ ഒരു റോഡ്മാപ്പ് അമേരിക്ക ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും മൊണ്ടാനയിൽ നിന്നുള്ള ഈ സെനറ്റർ വിമർശിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദൃഢമായ ബന്ധം ഇരുരാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് ചടങ്ങിൽ വെച്ച് സ്റ്റീവ് ഡെയ്ൻസിന് യുഎസ്ഐഎസ്പിഎഫ് പബ്ലിക് സർവീസ് അവാർഡും സമ്മാനിച്ചു. ചൈനീസ് ചാരവൃത്തി ഭയന്ന് ഫോൺ പോലും കൊണ്ടുപോകില്ലെന്ന യുഎസ് സെനറ്ററുടെ ഈ പരാമർശം ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്.

Tags: modiXITRUSTuschinaamericatrumpphone
Share
Tweet
SendShare

Latest stories from this section

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

Latest News

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies