Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

1,605 ദിവസത്തെ സിംഹാസനം ഒടുവിൽ കൈവിട്ടു; ഇംഗ്ലണ്ടിനോടേറ്റ വൻ തോൽവിക്ക് പിന്നാലെ ട്വന്റി-20 ഒന്നാം റാങ്ക് പദവി നഷ്ടമായി; നാണംകെട്ട് ടീം ഇന്ത്യ

by Brave India Desk
Jul 12, 2026, 11:26 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സാം കറന്റെയും ആദിൽ റഷീദിന്റെയും തകർപ്പൻ ബോളിങ് പ്രകടനത്തിന് മുന്നിൽ കളിമറന്ന ഇന്ത്യൻ ടീമിനെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരത്തിൽ 56 റൺസിന് തകർത്ത് ഇംഗ്ലണ്ട്. സൗത്താംപ്ടണിലെ ദി റോസ് ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 4-0 ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.  മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 258 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം ഓവറിൽ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയെ വെറും 3 റൺസിന് പുറത്താക്കി ജോഫ്ര ആർച്ചറാണ് ഇന്ത്യക്ക് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് ലോക ഒന്നാം നമ്പർ ട്വന്റി-20 ബാറ്ററായ ഇഷാൻ കിഷൻ ക്രീസിലെത്തി.

തുടർന്ന് ഓപ്പണർ സഞ്ജു സാംസണും ഇഷാൻ കിഷനും ചേർന്ന് ഇംഗ്ലണ്ട് ബോളർമാരെ പ്രത്യാക്രമണം നടത്തി ഇന്ത്യൻ ഇന്നിങ്സിന് സ്ഥിരത നൽകി. അഞ്ച് ഓവർ പിന്നിട്ടപ്പോൾ ഇന്ത്യൻ സ്കോർ 55-ൽ എത്തിക്കാൻ ഈ സഖ്യത്തിന് സാധിച്ചു. എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ 14 പന്തിൽ നിന്ന് 27 റൺസ് എടുത്ത സഞ്ജു സാംസണെ പുറത്താക്കി സാം കറൻ ഇന്ത്യക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. സഞ്ജുവിന് ശേഷം നായകൻ ശ്രേയസ് അയ്യർ ക്രീസിലെത്തി. ശ്രേയസും കിഷനും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി. എന്നാൽ 11-ാം ഓവറിൽ 16 പന്തിൽ നിന്ന് 28 റൺസ് എടുത്ത ഇന്ത്യൻ നായകനെ ലിയാം ഡോസൺ പുറത്താക്കിയതോടെ തിലക് വർമ്മ കളത്തിലിറങ്ങി.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ഇതേ ഓവറിൽ തന്നെ ഇഷാൻ കിഷൻ കഠിനപോരാട്ടത്തിലൂടെ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 13-ാം ഓവറിൽ 7 ഫോറുകളും 2 സിക്സറുകളുമടക്കം 35 പന്തിൽ നിന്ന് 56 റൺസ് നേടിയ ഇഷാൻ കിഷന്റെ വിലപ്പെട്ട വിക്കറ്റ് ആദിൽ റഷീദ് സ്വന്തമാക്കിയതോടെ ശിവം ദുബെ ക്രീസിലെത്തി. എന്നാൽ അധികം വൈകാതെ 14 റൺസ് എടുത്ത ദുബെയെ പുറത്താക്കി സാം കറൻ തന്റെ രണ്ടാം വിക്കറ്റ് തികച്ചതോടെ ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലായി. തുടർന്ന് യുവതാരം സൂര്യൻഷ് ഷെഡ്ഗെ തിലക് വർമ്മയ്ക്ക് കൂട്ടായി എത്തി.

തിലക് വർമ്മയെ 18-ാം ഓവറിൽ ജോഷ് ടംഗ് പുറത്താക്കിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചു. 3 ഫോറുകളും 4 സിക്സറുകളുമടക്കം വെറും 25 പന്തിൽ നിന്ന് 53 റൺസ് നേടിയ തിലക് വർമ്മയുടെ പോരാട്ടം ശ്രദ്ധേയമായിരുന്നു. ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യയെ 201 റൺസിന് 8 വിക്കറ്റ് എന്ന നിലയിൽ ചുരുട്ടിക്കെട്ടാൻ ഇംഗ്ലണ്ടിന് സാധിച്ചു. ഈ തോൽവിയോടെ 1,605 ദിവസങ്ങൾക്ക് ശേഷം ട്വന്റി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ആധിപത്യത്തിന് അറുതിയായി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ 6 റൺസ് എടുത്ത ഫിൽ സാൽട്ടിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കളി പൂർണ്ണമായും ഇംഗ്ലണ്ട് ബാറ്റർമാരുടെ കൈകളിലായി. മൂന്നാം നമ്പറിലിറങ്ങിയ നായകൻ ഹാരി ബ്രൂക്കും ജോസ് ബട്‌ലറും ചേർന്ന് ഇന്ത്യൻ ബോളിങ് നിരയെ നിഷ്പ്രഭരാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എടുത്തിരുന്നു. പവർപ്ലേ നിയന്ത്രണങ്ങൾ മാറിയതോടെ ഇരുവരും റൺറേറ്റ് ഉയർത്തുകയും അക്സർ പട്ടേൽ, സൂര്യൻഷ് ഷെഡ്ഗെ എന്നിവരുടെ സ്പിൻ കൂട്ടുകെട്ടിനെ ആക്രമിച്ച് ബൗണ്ടറികൾ പായിക്കുകയും ചെയ്തു. 12 ഫോറുകളും 8 സിക്സറുകളുമടക്കം 64 പന്തിൽ നിന്ന് 131 റൺസ് എടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ പടുകൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 4 ഫോറുകളും 8 സിക്സറുകളുമടക്കം 45 പന്തിൽ നിന്ന് 95 റൺസുമായി ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു.

Tags: India vs Englandbcciindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies