Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

മെസി ചെയ്തത് വിഡ്ഢിത്തം, ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറി; ലോകകപ്പ് ഫൈനലിലെ വിവാദ നീക്കത്തിനെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങൾ

by Brave India Desk
Jul 20, 2026, 12:17 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ഫിഫ ലോകകപ്പ് ഫൈനലിൽ അപൂർവമായൊരു തർക്കവിഷയത്തിൽ കേന്ദ്രബിന്ദുവായി മാറി വിവാദത്തിൽ പെട്ടിരിക്കുകയാണ് അർജന്റീന ഇതിഹാസവും നായകനുമായ ലയണൽ മെസി. മത്സരത്തിനിടെ കൈകൊണ്ട് വായ മൂടി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്പാനിഷ് പ്രതിരോധ താരം മാർക്ക് കുക്കുറേയയെ ശിക്ഷിക്കണമെന്ന് മെസി റഫറി സ്ലാവ്കോ വിൻസിചിനോട് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടതാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്.

മത്സരത്തിൽ സ്പെയിനിനെതിരെ ഹതാശരായി നിൽക്കുന്നതിനിടെ അർജന്റീനയ്ക്ക് നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസിനെ നഷ്ടപ്പെട്ട് 10 പേരായി ചുരുങ്ങേണ്ടി വന്നിരുന്നു. പാവ് കുബാർസിയെ അപകടകരമായി വീഴ്ത്തിയതിന് എൻസോ രണ്ടാം മഞ്ഞ കാർഡ് വാങ്ങി ചുവപ്പ് കാർഡോടെ പുറത്തുപോവുകയായിരുന്നു. റഫറിയുടെ ഈ തീരുമാനത്തിനെതിരെ അർജന്റീന താരങ്ങൾ വിൻസിചിന് ചുറ്റും നിന്ന് പ്രതിഷേധിക്കുന്നതിനിടയിലാണ് കുക്കുറേയ മെസിയുടെ അടുത്തേക്ക് വന്നത്. ഈ സമയത്ത് കൈകൊണ്ട് വായ ഭാഗികമായി മറച്ചുപിടിച്ച് സംസാരിച്ച കുക്കുറേയ പെട്ടെന്നുതന്നെ കൈ മാറ്റുന്നത് ടെലിവിഷൻ ക്യാമറകളിൽ വ്യക്തമായിരുന്നു.

Stories you may like

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

കുക്കുറേയ കൈ മുഖത്ത് വെച്ചത് കണ്ട മെസി, തർക്കത്തിനിടെ അദ്ദേഹത്തിന് നേരെ ശിക്ഷാ നടപടിയെടുക്കണമെന്ന് റഫറിയോട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതിഹാസ താരത്തിന്റെ ഈ നീക്കമാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. മെസിയുടെ ഈ ശ്രമം ഒരു കൊച്ചുകുട്ടിയുടെ വാശി പോലെയാണെന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്. വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ താരങ്ങൾ പരസ്പരം പറയാതിരിക്കുന്നതിന് വേണ്ടിയാണ് കളത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ മുഖത്ത് കൈവെച്ച് സംസാരിക്കാൻ പാടില്ല എന്ന നിയമം ഫിഫ പരിഷ്കരിച്ചത്. അനുചിതമായോ തർക്കത്തിന്റെ ഭാഗമായോ വായ മൂടി സംസാരിക്കുന്നത് ബോധ്യപ്പെട്ടാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് കാണിച്ച് താരത്തെ പുറത്താക്കാമെന്നാണ് നിയമം. ഈ നിയമലംഘനത്തിന് ടൂർണമെന്റിന്റെ തുടക്കത്തിൽ പരാഗ്വെയുടെ മിഗ്വേൽ അൽമിറോണും ഇക്വഡോർ താരം പിയറോ ഹിൻകാപിയും റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു.

എന്നാൽ കുക്കുറേയയുടെ കാര്യത്തിൽ അത്തരമൊരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് റഫറി വിൻസിച് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹം നടപടിയൊന്നും എടുത്തില്ല. അതേസമയം, അവസാന ഘട്ടത്തിൽ അർജന്റീന 10 പേരായതോടെ കുക്കുറേയ കൂടി പുറത്തായാൽ സ്പെയിനും സമാന രീതിയിൽ 10 പേരാകുമെന്ന് കണക്കുകൂട്ടിയാണ് മെസി ഇത്തരമൊരു കുതന്ത്രം പ്രയോഗിച്ചതെന്നാണ് കമന്റേറ്റർമാരും ഫുട്ബോൾ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴിമാറിയത്.

മറ്റൊരാളെ ചുവപ്പ് കാർഡ് കൊടുപ്പിച്ച് പുറത്താക്കാൻ നോക്കുന്ന ഒരു കൊച്ചുകുട്ടിയാകരുത് മെസി എന്നും, ഇത്തരം കാര്യങ്ങൾക്കൊക്കെ കാർഡ് കാണിച്ചു തുടങ്ങിയാൽ ഫുട്ബോൾ തന്നെ അവസാനിച്ചുപോകുമെന്നും മുൻ ഇംഗ്ലണ്ട് പ്രതിരോധ താരം ലീ ഡിക്സൻ രൂക്ഷമായി വിമർശിച്ചു. അർജന്റീന ഇങ്ങനെയൊക്കെയാണ് കളിക്കുന്നതെന്നും എന്നാൽ മെസിയെപ്പോലെ ഒരാൾ അങ്ങനെ ചെയ്യുന്നത് കാണുന്നത് സങ്കടകരമാണെന്നും ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി തുറന്നടിച്ചു. ഫൈനലിൽ സ്പെയിൻ എത്രമാത്രം ആധിപത്യം പുലർത്തുന്നുണ്ടെന്ന് മെസി മനസ്സിലാക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് അദ്ദേഹം പോലും ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാൻ ഒരുമ്പെട്ടതെന്നും മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോ ഹാർട്ടും പ്രതികരിച്ചു.

Tags: lionel messiCucurella
Share
Tweet
SendShare

Latest stories from this section

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

Latest News

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

പാക് ക്രിക്കറ്റ് ഇപ്പോൾ വെന്റിലേറ്ററിലാണ്, ടീമിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല; ബോർഡിന്റെ അവസ്ഥ തുറന്നുപറഞ്ഞ് ഷൊയ്ബ് അക്തർ

വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്

വളർച്ചാ കണക്കുകളിൽ സംശയം വേണ്ട; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിപ്പിലെന്ന് ലോകബാങ്ക്

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘പാർട്ടിക്കുള്ളിൽ നന്മമരങ്ങൾ വളരേണ്ട, പുറത്തുപോയവർ നന്നാക്കാനും വരേണ്ട’;താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies