Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിരമിക്കൽ വാർത്തകൾ വെറും ഒച്ചപ്പാട്; ലോർഡ്‌സിലെ സെഞ്ച്വറിക്ക് പിന്നാലെ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ

by Brave India Desk
Jul 20, 2026, 02:44 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഉയർന്നുവന്ന തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് വിരമിക്കൽ വാർത്തകളെ തള്ളി ഇന്ത്യൻ താരം രോഹിത് ശർമ്മ ബി.സി.സി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും മത്സരത്തിൽ ഇന്ത്യ 27 റൺസിന് പരാജയപ്പെടുകയും മൂന്ന് മത്സരങ്ങളുടെ പരമ്പര 1-2 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 11, 26 എന്നിങ്ങനെ മാത്രമാണ് രോഹിത് സ്കോർ ചെയ്തിരുന്നത്. ഇതേത്തുടർന്ന് മൂന്നാം ഏകദിനത്തിന് ശേഷം രോഹിതിനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നും നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വിരമിക്കൽ വാർത്തകൾ ശക്തമായതോടെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ ആദ്യം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഈ പരമ്പരയ്ക്ക് ശേഷവും രോഹിത് ഇന്ത്യക്കായി കളിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങളെല്ലാം വെറും കെട്ടുകഥകളാണെന്ന് രോഹിത് തന്നെ നേരിട്ട് വ്യക്തമാക്കിയത്. നിലവിൽ ടെസ്റ്റ്, ട്വന്റി-20 ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ഏകദിനത്തിൽ മാത്രമാണ് അന്താരാഷ്ട്ര തലത്തിൽ സജീവമായി തുടരുന്നത്. പുറത്തുനിന്നുള്ള ഇത്തരം ചർച്ചകളും ബഹളങ്ങളും തന്നെ ഒട്ടും ബാധിക്കാറില്ലെന്നും കരിയറിന്റെ തുടക്കം മുതൽ താൻ ഇത് കേൾക്കുന്നതാണെന്നും രോഹിത് പറഞ്ഞു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

തന്റെ ജോലി ബാറ്റ് കൊണ്ട് റൺസ് കണ്ടെത്തുക എന്നതാണെന്നും രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുക എന്ന ദൗത്യമാണ് അരങ്ങേറ്റം കുറിച്ച നാൾ മുതൽ താൻ ചെയ്യുന്നതെന്നും രോഹിത് വ്യക്തമാക്കി. കരിയറിന്റെ തുടക്കം മുതൽ ഇത്തരം ഒച്ചപ്പാടുകൾ കേൾക്കുന്നുണ്ടെന്നും കളി അവസാനിപ്പിക്കുന്നത് വരെ ഇത് തുടരുമെന്നും എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈതാനത്ത് എന്ത് ചെയ്യുന്നു എന്നതിനാണ് താൻ പ്രാധാന്യം നൽകുന്നത്. ടീമിന്റെ വിജയത്തിനായി സംഭാവന നൽകുക എന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധ. ഇത്തരം ചർച്ചകളില്ലെങ്കിൽ കളിയിൽ ഒരു രസമില്ലെന്നും തന്റെ ജോലി മൈതാനത്തിന് ഉള്ളിലാണെങ്കിൽ മറ്റുള്ളവരുടെ ജോലി പുറത്താണെന്നും രോഹിത് പരിഹസിച്ചു.

ലണ്ടനിലെ ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 110 പന്തിൽ 17 ഫോറുകളും 5 സിക്സറുകളും അടക്കം 138 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. മത്സരത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിതിന്റെ വിരമിക്കൽ വാർത്തകൾ നിഷേധിച്ചിരുന്നു. രോഹിത് അത്തരമൊരു കാര്യം ടീമിൽ ആരോടും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിൽ മാത്രമാണ് ഇത്തരം വാർത്തകൾ ഉള്ളതെന്നും ടീമിനുള്ളിൽ ഇതേക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ഗിൽ വ്യക്തമാക്കി. ഇതേവർഷം ഫെബ്രുവരിയിൽ ഐ.സി.സി ചടങ്ങിൽ സംസാരിക്കവെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന 2027-ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് രോഹിത് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിനായി ലോകകിരീടം നേടുക എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

Tags: bccisanju samsonindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies