ഡല്‍ഹി: മോദിയെ വലിയ ഭൂരിപക്ഷത്തോടെയാണ് രാജ്യം നേതാവാക്കിയത്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാ വിധ പിന്തുണയും നല്കി രാജ്യത്തെ മുന്നോട്ട് കൊണ്ടു പോവുകയാണ് വേണ്ടതെന്ന് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. അസഹിഷ്ണുത വാദ വിവാദത്തില്‍ ഏറെ വിമര്‍ശനം നേരിട്ട ഷാരൂഖ് താന്‍ രാജ്യത്തിനെതിരായി ഒന്നും പറയില്ലെന്നും ഷാരുഖ് പറഞ്ഞു.
” മോദിയെ രാജ്യം ഭൂരിപക്ഷത്തോടെയാണ് നേതാവാക്കിയത്. നമ്മുടെ നേതാവിന് എല്ലാ പിന്തുണയും നല്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മള് ചെയ്യേണ്ടത്. നിഷേധാത്മക സമീപനമല്ല വേണ്ടത്’ ഇന്ത്യ ടി.വി.യുടെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് ഷാരൂഖ് നിലപാട് വിശദീകരിച്ചത്. ഞാന്‍ രാഷ്ട്രീയക്കാരനല്ല. ജനങ്ങളെ വിനോദിപ്പിക്കുകയാണ് എന്റെ തൊഴില്‍. ഞങ്ങളെപ്പോലുള്ളവരെ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട്, എന്റെ രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായതൊന്നും ഞാന്‍ പറയില്ല’ എന്നിങ്ങനെയായിരുന്നു വാക്കുകള്‍.
മോദിയെ വെട്ടിലാക്കി കോണ്‍ഗ്രസ്സിനെ സഹായിക്കാനാണ് ‘അസഹിഷ്ണുതാ പരാമര്!ശം’ നടത്തിയതെന്ന ആരോപണവും ഷാരൂഖ് നിഷേധിച്ചു. ദേശം, മതം, ജാതി, വര്‍ണം, വര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ അസഹിഷ്ണുക്കളാകരുതെന്ന് യുവാക്കളെ ഉപദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഷാരൂഖ് വ്യക്തമാക്കി.
ഈ രാജ്യമാണ് എനിക്കെല്ലാം തന്നതെന്നും രാജ്യം നീതികാണിച്ചില്ലെന്ന് ഞാനെങ്ങനെ പറയുമെന്നും ഷാരൂഖ് ചോദിച്ചു.
Discussion about this post