ബ്രിട്ടണ് : ഐസിസ് ഭീകരസംഘടനയില്‍ ചേരുന്നതിനായി മൂന്ന് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിപ്പോയി.ബ്രിട്ടനില്‍ നിന്നുള്ള
സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷമീമ ബീഗം (15),കദീസ സുല്‍ത്താന (16) മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പേര് വെളിപ്പെടുത്താത്ത മറ്റൊരു പെണ്‍കുട്ടി എന്നിവരാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ഐസിസ് മേഖലയിലേക്ക് വിമാനം കയറിയത്.കിഴക്കന്‍ ഗാറ്റ്വിറ്റിക് വിമാനത്താവളത്തില്‍ നിന്നും ടര്‍ക്കിയിലേക്കാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.
കഴിഞ്ഞവര്‍ഷം സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായാണ് ഇവര്‍ ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്.മാതാപിതാക്കളോട് പറയാതെയാണ് മൂവരും നാടുവിട്ടത് .വിമാനത്താവളത്തിലെ സി.സി ടി വിയില്‍ നിന്നാണ് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.പെണ്‍കുട്ടികളെ കണ്ടെത്താന്‍ ബ്രിട്ടണ് ശ്രമം ആരംഭിച്ചു. കുട്ടികള്‍ ഐസിസില്‍ ചേര്‍ന്നാല്‍ പിന്നീടൊരിക്കലും ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനാകില്ലെന്നും ബ്രിട്ടണ് അറിയിച്ചു .
Discussion about this post