മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് കന്നിജയം. 130റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.177 റണ്‍സിന്് ദക്ഷിണാഫ്രിക്ക പുറത്തായി.ലോകകപ്പില്‍ ഇന്ത്യ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുന്നത്.
ഇന്ത്യ മുന്നോട്ട് വച്ച 308 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിയ്ക്ക്കക് ഇടവേളകളില്ലാതെ വിക്കറ്റ് നഷ്ടമായി. 12 റണ്‍സ് എടുത്ത് നില്‍ക്കുന്നതിനിടെ ഏഴ് റണ്‍സെടുത്ത കോക്കാണ് ആദ്യം പുറത്തായത് ഷമിയാണ് കോക്കിനെ പുറത്താക്കിയത്. ആംല 12 റണ്‍സെടുത്തും, ഡ്യു പ്ലെസിസ് 55 റണ്‍സെടുത്തും പുറത്തായി. 30 റണ്‍സെടുത്ത ഡിവില്ലേഴ്സ് റണ്ണൗട്ടായതാണ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 307 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും(137) അജിന്ത്യ രഹാനെ(79) വിരാട് കോഹ്ലി എന്നിവരുടെയും ചെറുത്ത് നില്പാണ് തുടക്കത്തില്‍ വിക്കറ്റ് വീണ ഇന്ത്യയ്ക്ക് കരുത്തായത്.119 പന്തില്‍ നിന്നാണ് ധവാന് സെഞ്ച്വറി നേടിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതുക്കെ തുടങ്ങിയ ഇന്ത്യയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുന്‍പ് റോഹിത് റണ്ണൗട്ട് ആകുകയായിരുന്നു. കൊഹ്ലി 60 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്തു. റെയ്ന ആറ് റണ്ണെടുത്ത് പുറത്തായി. ധോണി 18 റണ്‍സ് ടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോകകപ്പില്‍ സച്ചിനുശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം ധവാന് ഈ മത്സരത്തില്‍ സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാമത്തെ മല്‍സരമാണിത്. ആദ്യമല്‍സരത്തില്‍ പാക്കിസ്ഥാനോട് ജയിച്ചിരുന്നു.
Discussion about this post