കണ്ണൂര്‍ :വൈദികന്റെ ലൈംഗീക പീഢനത്തിനെതിരെ പ്രതികരിച്ച മലയാളിയായ കന്യാസ്ത്രീയെ സഭയില്‍ നിന്ന് പുറത്താക്കിയതായി പരാതി. മധ്യപ്രദേശിലെ പ്രൊവിഡന്റ്സ് കോണ്‍വെന്റില്‍ അധ്യാപികയായി ജോലി ചെയ്തു വന്ന കണ്ണൂര്‍ സ്വദേശിയായ കന്യാസ്ത്രീക്കാണ് ദുരനുഭവമുണ്ടായത്.ആലുവ സെന്റ് അഗത്ത മഠത്തിലെത്തിയ കന്യാസ്ത്രീയെ മഠത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും പീഢന ശ്രമം ചെറുത്തു നിന്നതിനാലാണ് മഠത്തിലേക്ക് പ്രവേശിപ്പിക്കാത്തതെന്നും ഇവര്‍ പരാതിപ്പെടുന്നു.
മധ്യപ്രദേശിലെ പാഞ്ചേര് കോണ്‍വെന്റില്‍ ധ്യാനഗുരുവായ വൈദികനാണ് ഇവരെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്ന് പീഢന ശ്രമവുമുണ്ടായും പറയപ്പെടുന്നു. സംഭവത്തെത്തക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കലും നടപടിയുണ്ടായില്ല. സംഭവം പുറത്തറിയാതിരിക്കാന്‍ തന്നെ ഇറ്റലിയിലേക്ക് നാടുകടത്തിയെന്നും ഇവര്‍ പറയുന്നു. ഇറ്റലിയില്‍ താന്‍ തെരുവില്‍ കഴിയുമ്പോള്‍ തന്നെ ചിലര്‍ രക്ഷപ്പെടുത്തി നാട്ടിലയക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവര്‍ നേരത്തെ താമസിച്ചു പഠിച്ച ആലുവ അഗത്ത മഠത്തിലേക്ക് താമസിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മഠത്തിലേക്ക് പ്രവേശിപ്പിക്കാതെ തന്റെ ബാഗുകളും മറ്റും പുറത്തേക്കെറിഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. മഠത്തില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ മണിക്കൂറോളം ദേശീയപാതക്കരികില്‍ നിന്ന വന്യാസ്ത്രീയെ പീന്നീട് നാട്ടുകാര്‍ ഇടപെട്ട് ജനസേവയിലെത്തിച്ചു.
Discussion about this post