തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നാസാമിനെതിരെ കാപ്പാ നിയമം ചുമത്താവുന്നതാണെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഡി.ജി.പി അറിയിച്ചു.
നിലവില്‍ കാപ്പാ ചുമത്താവുന്ന ആറു കേസുകള്‍ നിസാമിനെതിരെ ഉണ്ടെന്ന നിയമോപദേശകന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പാ ചുമത്താനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് നിസാമിന്റെ ഭാര്യ അമലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിലെത്തിയാണ് അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തത്.
Discussion about this post