ഡല്‍ഹി : നാളെ അവതരിപ്പിക്കാനിരിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനം സമാധാനപരമായി നടത്തുകയെന്നത് എല്ലാ രാഷ്ട്രീയകക്ഷികളുടേയും ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ കക്ഷികളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുമെന്നു മോദി അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍വ്വകക്ഷിയോഗത്തില്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു.
Discussion about this post