മുംബൈ: കേരള ബ്ലാസ്റ്റേഴസിലെ ഓഹരി പങ്കാളിത്തം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കുറയ്ക്കുന്നു. സച്ചിന്റെ കൈവശം ഉണ്ടായിരുന്ന നാല്‍പ്പത് ശതമാനം ഓഹരികളില്‍ പകുതിയാണ് വില്‍ക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിനാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരി കുറച്ചാലും സച്ചിന് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ ഉണ്ടാകും
പി.വി.പി വെഞ്ചേഴെ്സിന്റെ പക്കലുള്ള 60 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതോടെ ക്ലബ് പ്രസാദ് ഗ്രൂപ്പിന്റെ സ്വന്തമാകും. ടീമിന്റെ ഇപ്പോഴത്തെ ഉടമകളായ പി.വി.പി വെഞ്ചേഴ്സിന് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സെബി 30 കോടി പിഴ വിധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ക്ലബ് വില്ക്കാന് തീരുമാനിച്ചത്.
Discussion about this post