ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ അതിശൈത്യം വർദ്ധിക്കുകയാണ് . പലരും തീയും പുതപ്പും കൊണ്ട് തണുപ്പ് അകറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ മഞ്ഞു കട്ടയ്ക്ക് മുകളിൽ നിന്ന് പുഷ് അപ്പ് എടുക്കുകയാണ് ഇന്ത്യൻ സൈനികൻ . ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ജവാന്റെ വീഡിയോയാണ് വൈറലാകുന്നത് .
കനത്ത മഞ്ഞുവീഴ്ചയിലും ജവാൻ പുഷ്-അപ്പുകൾ ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ ചടുലത എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ആദ്യത്തെ ക്ലിപ്പിൽ ഒരു സൈനികൻ മഞ്ഞുവീഴ്ചയുള്ള ഗ്രൗണ്ടിൽ ഒരു കൈകൊണ്ട് പുഷ്അപ്പ് ചെയ്യുമ്പോൾ, രണ്ടാമത്തേത് 40 സെക്കൻഡിനുള്ളിൽ 47 പുഷ് അപ്പുകൾ ചെയ്തുകൊണ്ട് സൈനികന്റെ ഫിറ്റ്നസ് ലെവൽ എത്ര ഉയർന്നതാണെന്ന് കാണിക്കുന്നു. ഇതിനുമുമ്പ്, ഇന്ത്യൻ സൈനികർ മഞ്ഞുവീഴ്ചയുള്ള പർവതത്തിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു .
https://twitter.com/BSF_India/status/1485231671775756292













Discussion about this post