കാസര്‍കോട്: കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതര വോട്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിക്കരുത്. പ്രധാനമന്ത്രി രണ്ട് തവണയാണ് കേരളത്തിലേക്ക് വരുന്നത്. കേന്ദ്ര മന്ത്രിമാരും എപിമാരും കേരളത്തില്‍ തമ്പടിച്ചിരിക്കുന്നു. ആര്‍എസ്എസും പ്രചരണ രംഗത്ത് സജീവമായുണ്ട്. ഇതെല്ലാം വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്.
വി.എസ്സിന്റെ കോളിളക്കം കൊണ്ട് എല്‍.ഡി.എഫിന് വോട്ടുകൂടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post