വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദു സമുദായങ്ങള്‍ മുന്നിട്ടിറങ്ങി വരണമെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മറുപടിയുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത്.വിഴിഞ്ഞം പദ്ധതി യാഥാര്ത്ഥ്യമാകുന്നതില്സെക്രട്ടറിയേറ്റ് നടയില്‍ താന്‍ നടത്തിയ പ്രസംഗത്തിന് വര്ഗ്ഗീയച്ചുവ നല്കി വിവാദമാക്കുന്നത് ദുഷിച്ച മനസുള്ളവരാണ്.പ്രസംഗത്തില്‍ താനുദ്ദേശിച്ചത് എന്താണെന്ന് ഇവിടെയുള്ള ജനങ്ങള്‍ക്കും പാരീഷ് കൗണ്‍സിലിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ മാന്യത നടിക്കുന്നവര്‍ താന്‍ സത്യങ്ങള്‍ പറയാന്‍ പോകുമ്പോള്‍ ഞെട്ടും.തെളിവുകളുടെയും രെഖകളുടെയും അടിസ്ഥാനത്തിലായിരുന്നു പ്രസംഗം.ഒരു ജനാധിപത്യവിശ്വാസിയായ തന്റെ വാക്കുകളില്‍ വര്‍ഗീയത കണ്ടത് വിമര്‍ശിക്കുന്നവരുടെ കുഴപ്പമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് ഈ വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പകരക്കാരനായി തന്നെ മത്സരിപ്പിക്കാമെന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ .രാജഗോപാല്‍ പറഞ്ഞതില്‍ സന്താഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ ഉപമിച്ച് കോണ്‍ഗ്രസ് ദിനപത്രമായ വീക്ഷണം എഴുതിയ മുഖപത്രം താന്‍ കണ്ടിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രവീണ്‍ തൊഗാഡിയ അത്രയ്ക്ക് മോശക്കാരനാണോ എന്നും സുരോഷ് ഗോപി ചോദിച്ചു.
Discussion about this post