മനില: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനു മുമ്പായി മനിലയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടിണിപ്പാവങ്ങളെ അടച്ചു പൂട്ടിയത് വിവാദത്തില്‍. ദരിദ്രര്‍ മാര്‍പാപ്പയുടെ കണ്‍മുമ്പില്‍പ്പെടാതിരിക്കാനുള്ള ഫിലിപ്പീന്‍സ് ഭരണകൂടത്തിന്റെ നീക്കമാണ് വിവാദത്തിലായത്.
വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്ന കുട്ടികളെ പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടി പ്രത്യേക കേന്ദ്രങ്ങളില്‍ അടക്കുകയായിരുന്നു. കുട്ടികളെ കുറ്റവാളികള്‍ക്കൊപ്പം പോലീസ് സ്റ്റേഷനുകളില്‍ അടച്ചതായും ആരോപണമുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നൊബേല്‍ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ട ഫാ. ഷായ് കല്ലെനാണ് പോലീസ് നടപടി പുറത്തുകൊണ്ടുവന്നത്. കുട്ടികളെ കൊടുംതണുപ്പില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ഥലങ്ങളിലാണു അടച്ചിട്ടതെന്നും ഇദ്ദേഹം ആരോപിക്കുന്നു.
Discussion about this post