കരുമാല്ലൂര്‍: സുരേഷ്‌ഗോപിക്ക് പിന്നാലെ എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരപ്രഭ പകര്‍ന്ന് നടന്‍ ജയറാമും. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്റെ പ്രചാരണത്തിന് ജയറാം എത്തിയത് എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായി. നടി കവിയൂര്‍ പൊന്നമ്മ കൂടി പങ്കെടുത്ത ചടങ്ങിലാണ് ജയറാം പങ്കെടുത്തത്. ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരായിരിക്കണം സ്ഥാനാര്‍ത്ഥികളാകേണ്ടതെന്ന് ജയറാം പറഞ്ഞു. അത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കുണ്ട്. മുഴുവന്‍ സമയവും ജനസേവനത്തിനായി മാറ്റിവെക്കാന്‍ കഴിയുന്ന സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തകനാകുന്ന കാര്യം ആലോചിക്കും. തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ജയറാം പറഞ്ഞു.
കുന്നുകരയിലെത്തിയ താരത്തിന് പ്രവര്‍ത്തകര്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ചുങ്കം കവലയില്‍ നിന്ന് ബൈക്ക്‌റാലിയായി യുവാക്കളും താലമേന്തിയ പെണ്‍കുട്ടികളും അകമ്പടിയേകിയാണ് ജയറാമിനെ വേദിയിലേക്ക് ആനയിച്ചത്.
ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു.
Discussion about this post