ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 15 സീറ്റുകള്‍വരെ കിട്ടുമെന്ന് അഭിപ്രായ സര്‍വെ ഫലം. വിഡിപി അസോസിയേറ്റ്സിന്റെ അഭിപ്രായ സര്‍വെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് എന്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഫലം പ്രവചിക്കുന്നു. എല്‍ഡിഎഫിന് 85 സീറ്റുകള്‍വരെ ലഭിക്കാന്‍ സാധ്യതയുള്ളപ്പോള്‍ യുഡിഎഫ് 39 സീറ്റുകളില്‍ താഴെ ഒതുങ്ങും.
Kerala Mega Opinion Poll.LDF set to sweep Kerala with 85 seats.BJP alliance to open account with 15 seats pic.twitter.com/WFy0jUCya4
— VDPAssociates (@VDPAssociates) May 8, 2016
വോട്ടുശതമാനത്തിലും എന്‍ഡിഎ സഖ്യം വര്‍ധനയുണ്ടാക്കുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. ആകെ വോട്ടിന്റെ 22 ശതമാനം ബിജെപി വോട്ടുവിഹിതം ലഭിക്കും. എല്‍ഡിഎഫിന് 40%, യുഡിഎഫിന് 35% എന്നിങ്ങനെയാണ് വോട്ടുവിഹിതത്തെക്കുറിച്ച് പറയുന്നത്.
Punjab snap poll Results.AAP wave in Punjab. @ArvindKejriwal @AmitShah @OfficeOfRG
AAP-42%
NDA-27%
Congress-26% pic.twitter.com/8F3WI0FaFZ— VDPAssociates (@VDPAssociates) April 3, 2016
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി 42 ശതമാനം വോട്ടുനേടി അധികാരത്തിലെത്തുമ്പോള്‍ 27% നേടി എന്‍ഡിഎ സഖ്യം രണ്ടാം സ്ഥാനത്തെത്തും. കോണ്‍ഗ്രസിന് 26% വോട്ടു ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ തൂത്തുവാരുമെന്നാണ് ഫലം. 179 സീറ്റുകള്‍ നേടുമ്പോള്‍ പ്രധാന എതിരാളിയായ ഡിഎംകെ 33 സീറ്റുകളേ ലഭിക്കൂ. കോണ്‍ഗ്രസിന് ഏഴെണ്ണം കിട്ടുമെന്നും പറയുന്നു.
Discussion about this post