നെടുമ്പാശ്ശേരി: ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ നഴ്സുമാര്‍ അടക്കം 18 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 8.30 ഓടെയാണ് മലയാളികളുടെ ആദ്യസംഘം എത്തിയത്. ലിബിയയില്‍ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നോര്‍ക്ക റൂട്ട്സ് കൊച്ചി വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്ക് തുറന്നിട്ടുണ്ട്.
കൃത്യമായി ആഹാരവും വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ 47 ദിവസമായി ദുരിതത്തിലായിരുന്നു. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതോടെയാണ് നോര്‍ക്ക വകുപ്പിന്റെ സഹായം തേടിയത്.
നാട്ടില്‍ തിരിച്ചെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലാണ് സഹായിച്ചതെന്ന് വന്നിറങ്ങിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post