ലണ്ടന്‍: റിസര്‍വ് ബാങ്ക് തലവനായി പ്രവര്‍ത്തിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചുവെന്നും ഇനിയുമൊട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാമതൊരവസരം പ്രതീക്ഷിക്കുന്നുണ്ടോയെന്ന ലണ്ടനിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബറിലാണ് ഗവര്‍ണര്‍ സ്ഥാനത്ത് രാജന്റെ മൂന്ന് വര്‍ഷ കാലാവധി അവസാനിക്കുന്നത്. സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ രഘുറാം രാജനു വീണ്ടും അവസരം നല്കരുതെന്നു വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ”ഒട്ടേറെ നല്ല കാര്യങ്ങള്‍ ഞങ്ങള്‍ ഇതിനകം ചെയ്തിട്ടുണ്ട് ” എന്നായിരുന്നു രാജന്റെ മറുപടി.
Discussion about this post