ജമ്മു: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍നിന്ന് 10 കോടിയുടെ ഹെറോയിന്‍ പിടികൂടി. ജമ്മു കാഷ്മീരിലെ ആര്‍എസ് പുര സെക്ടറില്‍ ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്. ഇന്ത്യയിലേക്കു കടത്താന്‍ ശ്രമിക്കവെയാണ് ഹെറോയിന്‍ പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍ പതിവ് പരിശോധനയ്ക്കിടെയാണ് ഹെറോയിന്‍ പിടിച്ചത്. അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമായതിനാല്‍ ശക്തമായ പരിശോധനയാണ് ബിഎസ്എഫ് നടത്തുന്നത്.
Discussion about this post