പിഡിപിയുമായി വരെ ബന്ധമുണ്ടാക്കിയ സിപിഎമ്മിന് ജാനു എന്‍ഡിഎയില്‍ ചേര്‍ന്നതോടെ നശിച്ചുപോയി എന്ന് പറയാന്‍ എന്തവകാശമാണുള്ളതെന്ന് സിനിമ സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്. ജാനു വിജയസാധ്യതയെങ്കിലും പ്രകടിപ്പിച്ചാല്‍ നായരോ നാടാരോ ഈഴവനോ ആയാല്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെല്പുള്ള വ്യക്തിത്വമാകൂ എന്ന ‘പുരോഗമന വാദത്തിന്’ അതൊരു കനത്ത അടിയാകുമെന്നും സനല്‍കുമാര്‍ ശശിധരന് പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.കെ ജാനുവിനെ പിന്തുണച്ച് സനല്‍കുമാര്‍ രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ജാനു എന്‍ഡിഎ യില്‍ ചേര്‍ന്നു നിന്നു എന്നതുകൊണ്ട് ജാനുവോ അവര്‍ പ്രതിനിധീകരിക്കുന്ന ജനതയോ അവരുടെ രാഷ്ട്രീയമോ അസ്പൃഷ്യമാവുന്നില്ല. എതിര്‍മുന്നണിയിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് പോലും അസ്പൃഷ്യത താല്‍ക്കാലികം മാത്രം. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബാന്ധവമുണ്ടാക്കാമെങ്കില് ജാനുവുമായി ബന്ധമുണ്ടാക്കുന്നതിന് ഭാവിയില്‍ സിപിഎമ്മിനുപോലും തടസമുണ്ടാവേണ്ട കാര്യമില്ല. ജാനു ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. അവര്‍ എന്‍ഡിഎ യിലാണ് ഭാഗമായത്. അത് നാളെ അങ്ങനെ ആയിക്കോളണമെന്നില്ല. പിഡിപിയുമായി വരെ ബന്ധമുണ്ടാക്കിയ സിപിഎമ്മിന് ജാനു എന്‍ഡിഎയില്‍ ചേര്‍ന്നതോടെ നശിച്ചുപോയി എന്ന് പറയാന്‍ എന്തവകാശമാണുള്ളത്. നേരെ മറിച്ച് ജാനു വിജയസാധ്യതയെങ്കിലും പ്രകടിപ്പിച്ചാല്‍ നായരോ നാടാരോ ഈഴവനോ ആയാല്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെല്പുള്ള വ്യക്തിത്വമാകൂ എന്ന ‘പുരോഗമന വാദത്തിന്’ അതൊരു കനത്ത അടിയാകും. അടിസ്ഥാന ജനതയില്‍ നിന്ന് പുതിയ രാഷ്ട്രീയനേതൃത്വം ഉയര്‍ന്ന് വരുകയും ആളെണ്ണാതെ പുരോഗമന സംഘടനകള്‍ അവരെയൊക്കെ പരിഗണിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. ജാനു ചെയ്തത് ശരിയാണ്. ശരി എന്നത് അവസരത്തിന് അനുയോജ്യമായ തെരെഞ്ഞെടുപ്പാണ്. അവസരോചിതമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ആദിവാസികളും ദളിതരും മറ്റ് പിന്നോക്കജനവിഭാഗവും ഇന്നും പുറമ്പോക്കുവാസികളായിരിക്കുന്നത്. ചില അപ്രിയമായ ശരികള്‍ തികച്ചും അനിവാര്യമായ വീണ്ടുവിചാരങ്ങള്‍ ഉണ്ടാക്കും. കയ്ക്കുന്നതെല്ലാം വിഷമല്ല.
[fb_pe url=”https://www.facebook.com/sanalmovies/posts/1188516257859532?pnref=story” bottom=”30″]
Discussion about this post