ഡല്‍ഹിയില്‍ മാത്രമല്ല ആം ആദ്മി പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലും ഡല്‍ഹി സര്‍ക്കാര്‍ പരസ്യം നല്‍കിയത് വലിയ വിവാദനമായിരുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ നികുതിയില്‍ നിന്ന് ലഭിക്കുന്ന പണം രാഷ്ട്രീയ നേട്ടത്തിനും വളര്‍ച്ചക്കുമായി ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഡല്‍ഹിക്ക് പുറമെ കേരളം, കര്‍ണാടക, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപിയും കാണ്ഗ്രസും രംഗത്തെത്തി. ഒരുവശത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും പെന്ഷന് നല്‍കാനും പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് വന്‍തുക പരസ്യത്തിനായി ചിലവിട്ടതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Discussion about this post