തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മാധ്യമനിരീക്ഷകനും, ഇടത്പക്ഷ അഭിഭാഷക സംഘടന നേതാവുമായി അഡ്വക്കറ്റ് എ ജയശങ്കറിന്റെ വിമര്‍ശനം.
എറണാകുളം ജില്ലയില്‍ മുപ്പതു ശതമാനത്തോളം വോട്ടര്‍മാര്‍ ഈഴവരാണ് അവരില്‍ 90% മാര്‍ക്സിസ്റ്റുകാരാണ്. പാര്‍ട്ടിക്കാരില്‍ 70% ഈഴവര്‍ തന്നെ. എന്നി്ട്ടും ഒരു സീറ്റ് പോലും നല്‍കിയില്ലെന്ന് ജയശങ്കര്‍ വിമര്‍ശിക്കുന്നു.
തൃശ്ശൂര്‍ , ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ സി.പി.എം. ഓരോ ഈഴവര്‍ക്കു സീറ്റ് കൊടുത്തു. കോട്ടയത്ത് ആര്‍ക്കുമില്ല. സി.പി.ഐ.യുടെ കാര്യം അല്പം ഭേദമാണ്. തൃശ്ശൂര്‍ 2, കോട്ടയം ആലപ്പുഴ 1 വീതം. ജാഥയ്ക്ക് പോകാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും രക്തസാക്ഷികളാകാനും ഒരു കൂട്ടരാണെന്നും, മത്സരിക്കാനും ജയിക്കാനും മന്ത്രിയാകാനും മറ്റുള്ളവരാണെന്നും പറയുന്ന ജയശങ്കര്‍ വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ എന്ന് ചോദിക്കുന്നു
പോസ്റ്റിന്റെ പൂര്‍ണ രൂപം-
എറണാകുളം ജില്ലയില്‍ മുപ്പതു ശതമാനത്തോളം വോട്ടര്‍മാര്‍ ഈഴവരാണ്. അവരില്‍ 90% മാര്‍ക്സിസ്റ്റുകാരാണ്. പാര്‍ട്ടിക്കാരില്‍ 70% ഈഴവര്‍ തന്നെ.
ജില്ലയില്‍ 14 മണ്ഡലങ്ങളാണുള്ളത്. പതിന്നൊന്നിടത്ത് സി.പി.എം. മത്സരിക്കുന്നു. രണ്ടിടത്ത് സി.പി.ഐ, ഒരിടത്ത് ജനതാദള്‍. സ്ഥാനാര്‍ത്ഥികളുടെ ജാതി തിരിച്ച പട്ടിക ഇപ്രകാരമാണ്. സുറിയാനി കത്തോലിക്കര്‍ 2, ലത്തിന് കത്തോലിക്കര്‍ 2, യാക്കോബായ 3, മുസ്ലിം 2, നായര്‍ 3, ധീവര 1, പട്ടികജാതി 1 (സംവരണം),
ചുരുക്കി പറഞ്ഞാല്‍ ഈഴവനായി ജനിച്ച ഒരു പൊന്നുമോനും സീറ്റില്ല. ജാതി ചോദിക്കരുത്, പറയരുത് , ചിന്തിക്കരുത് എന്ന് ഗുരു പറഞ്ഞത് വെറുതെയല്ല.
മധ്യ കേരളത്തിലെ മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. തൃശ്ശൂര്‍ , ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ സി.പി.എം. ഓരോ ഈഴവര്‍ക്കു സീറ്റ് കൊടുത്തു. കോട്ടയത്ത് ആര്‍ക്കുമില്ല.
സി.പി.ഐ.യുടെ കാര്യം അല്പം ഭേദമാണ്. തൃശ്ശൂര്‍ 2, കോട്ടയം ആലപ്പുഴ 1 വീതം.
ജാഥയ്ക്ക് പോകാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും രക്തസാക്ഷികളാകാനും ഒരു കൂട്ടര്; മത്സരിക്കാനും ജയിക്കാനും മന്ത്രിയാകാനും മറ്റുള്ളവര്‍.
വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ?
Discussion about this post